മുംബൈ ബലാല്‍സംഗക്കേസിലെ പ്രതി ക്രൈംബ്രാഞ്ച് ഓഫീസറെ 80 പ്രാവശ്യം വിളിച്ചു

 


മുംബൈ: മുംബൈ ബലാല്‍സംഗക്കേസിലെ പ്രതി മുംബൈ ക്രൈം ബ്രാഞ്ചിലെ പോലീസ് ഓഫീസറെ സ്ഥിരമായി വിളിച്ചിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചു. പ്രതിയുടെ മൊബൈലിലേയ്ക്ക് വിളിച്ചവരുടേയും പ്രതി ബന്ധപ്പെട്ടവരുടേയും നമ്പറുകള്‍ പരിശോധിക്കുന്നതിനിടയിലാണ് ദുരൂഹമായ പോലീസ് ബന്ധം പുറത്തുവന്നത്.

ജൂലൈ അവസാന വാരം മുതല്‍ കേസിലെ പ്രതികളില്‍ ഒരാളായ കാസീം മുഹമ്മദ് ഹഫീസ് ശെയ്ഖ് പോലീസ് കോണ്‍സ്റ്റബിളായ സലീം മുജവറിനെ 80ലേറെ തവണ വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ശക്തി മില്‍സില്‍ കൂട്ടബലാല്‍സംഗം അരങ്ങേറിയ അന്നു രാത്രിയും ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
മുംബൈ ബലാല്‍സംഗക്കേസിലെ പ്രതി ക്രൈംബ്രാഞ്ച് ഓഫീസറെ 80 പ്രാവശ്യം വിളിച്ചു
കാസീമുമായി സലീം മുജവറിന് ബന്ധമുണ്ടെന്ന് നേരത്തേ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ബലാല്‍സംഗം നടന്ന രാത്രി മുജവറിന്റെ ഫോണ്‍ കോളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാസീം ഒളിവില്‍ പോയത്.

മുജവറാണ് കാസീമിനെ ആദ്യം വിളിച്ചത്. പരേലിലെ എന്‍.എം ജോഷി മാര്‍ഗിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മുജവര്‍ കാസീമിനെ വിളിച്ചത്. എന്നാല്‍ മുജവറിന്റെ വിളിയില്‍ അപകടം മണത്ത കാസീം ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇത് പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ സ്ഥിരം കുറ്റവാളിയായ കാസീമിനെ മുന്‍പു മുജവര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പിന്നീട് കാസീം മുജവറിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും ക്രൈംബ്രാഞ്ചിലെ ചിലര്‍ വ്യക്തമാക്കി. എന്നിരുന്നാലും സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

SUMMARY: Though the Mumbai police has nailed all the five suspects in Thursday's gang rape at Shakti Mills, a loose end has thrown a spanner in the works.

Keywords: Mumbai, Mobil Phone, Arrest, Police, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia