മുംബൈ: മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചംഗ സംഘത്തിലെ രണ്ടാമനെയും പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ മുബൈയിലെ വിജയ് യാദവ് ആണ് അറസ്റ്റിലായത്. കേസില്‍ ഒരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുബൈ ദോബി ഗട്ടിലെ അബ്ദുല്‍ സത്താര്‍ ആണ് നേരത്തെ അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് 22 കാരിയായ മാധ്യമ പ്രവര്‍ത്തകയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ശക്തി മില്‍സിനു സമീപമുള്ള ലോവര്‍ പരേലിലായിരുന്നു സംഭവം. കേസില്‍ പിടിയിലാകാനുള്ള മറ്റു മൂന്നു പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നാണ് സൂചന.
ശക്തി മില്‍സിന്റെ ഫോട്ടോയെടുക്കാനായി സുഹൃത്തിനോടൊപ്പം പോയ 23 കാരിയായ പത്രപ്രവര്‍ത്തകയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കെട്ടിയിട്ട ശേഷമായിരുന്നു പ്രതികള്‍ മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നേരത്തെ തന്നെ പോലീസ് പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു.

Also Read:
നിയമം ലംഘിക്കുന്ന വാഹനങ്ങളെ പിടികൂടാന്‍ രഹസ്യ ക്യാമറകള്‍ പണിതുടങ്ങി
Keywords : Mumbai, Gang Rape, Case, Accused, Arrest, National, Media Worker, Mill, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.