നയന്‍താര പൃഥ്വിക്കൊപ്പം മലയാളത്തിലേക്ക് തിരിച്ചുവരുന്നു

 


ബോഡി ഗാഡിന് ശേഷം തെന്നിന്ത്യന്‍ താരറാണി നയന്‍താര മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. യുവ നടന്‍ പൃഥ്വിരാജിന്റെ തൃഷ്ണ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര മോളിവുഡിലേക്ക് തിരിച്ചുവരുന്നത്.

എം.ടി. വാസുദേവന്‍ നായരുടെ തൃഷ്ണ എന്ന നോവലിന്റെ ചലചിത്രാവിഷ്‌കാരമാണ് മധുപാല്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ. സുധീപ് കാരാട്ടാണ് നിര്‍മാണം. നേരത്തെ മമ്മൂട്ടിയെയാണ് തൃഷ്ണയില്‍ നായകനായി നിശ്ചയിച്ചിരുന്നത്. അടുത്ത വര്‍ഷത്തോടെ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

തമിഴില്‍ രാജാറാണിയും, തെലുങ്കില്‍ അനാമികയുമാണ് നയന്‍താരയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഇതിന് മുമ്പ് തലപ്പാവിലൂടെയാണ് പൃഥ്വിരാജ്-മധുപാല്‍ ടീം ഒന്നിച്ചത്. ദിലീപ് അഭിനയിച്ച ബോഡി ഗാഡാണ് നയന്‍താര അഭിനയിച്ച അവസാന മലയാള ചിത്രം. ബോഡി ഗാഡിലെ അമ്മു എന്ന കഥാപാത്രം നയന്‍സിന്റെ ഇതുവരെയുള്ള വേഷത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു.

നയന്‍താര പൃഥ്വിക്കൊപ്പം മലയാളത്തിലേക്ക് തിരിച്ചുവരുന്നു

SUMMARY: After a short gap from her home film industry, super actress of South India Nayanthara will be back to Mollywood playing the lead in the new movie directed by Madhupal. This movie based on the novel 'Thrishna ' by M T Vasudevan Nair was supposed to feature Mammootty in the lead.

Keywords : Nayan Thara, Malayalam, Film, Actress, Entertainment, Prithvi Raj, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia