മൊഞ്ചത്തിമാര്‍ ഒപ്പത്തില്‍ കൈകൊട്ടി പാടി; ഉദിനൂരിലെ ഒപ്പന ലിംക റെക്കോഡിലേക്ക്
Aug 21, 2013, 11:02 IST
തൃക്കരിപ്പൂര്‍: മൊഞ്ചത്തിമാര്‍ ഒപ്പത്തില്‍ മണവാട്ടിക്ക്ചുറ്റും കൈകൊട്ടി പാടിയപ്പോള്‍ ഉദിനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഒപ്പന ലിംക റെക്കോഡിലേക്ക്. മൈലാഞ്ചിയണിഞ്ഞ 121 മൊഞ്ചത്തിമാര്‍ ഒപ്പന പാട്ടിനൊത്ത് ചുവടുവെച്ചാണ് ചരിത്രം കുറിച്ചത്. ലിംക റെക്കോഡ് ലക്ഷ്യമിട്ട് ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ചൊവ്വാഴ്ച വൈകിട്ട് മെഗാ ഒപ്പന അവതരിപ്പിച്ചത്.
മണവാട്ടിക്കുചുറ്റും 12, 24, 30, 42 എന്നി ക്രമത്തില്‍ നാലു വരികളിലായി 108 മൊഞ്ചത്തിമാര്‍ ചുവടുവെച്ചപ്പോള്‍ 12 പേര്‍ പാട്ടുപാടി. മൊയ്തു വാണിമേലിന്റെ പ്രസിദ്ധമായ തെളിമുത്തായ്.... എന്ന് തുടങ്ങുന്ന പാട്ടിനൊത്ത് പത്തുമിനിറ്റ് നേരം നിറഞ്ഞുനിന്ന ഒപ്പനയെ ഗ്യാലറി നിറഞ്ഞ് കവിഞ്ഞ പ്രേക്ഷകര്‍ കരഘോഷത്തോടെയാണ് എതിരേറ്റത്. സ്‌കൂള്‍ പി.ടി.എ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ കഴിഞ്ഞ രണ്ടുമാസമായി നടത്തിയ തീവ്ര പരിശ്രമത്തിനൊടുവിലാണ് ഒപ്പന അരങ്ങിലെത്തിച്ചത്.
രണ്ടുലക്ഷം രൂപയാണ് ഒപ്പന അവതരിപ്പിക്കാന്‍ ചെലവ് വന്നത്. ഈ തുക നാട്ടുകാരില്‍ നിന്നും സംഭാവനയായിതന്നെയാണ് സ്വരൂപിച്ചത്. ലിംക ടീമിനായി ഒപ്പന ചിത്രീകരിച്ചത് തിരുവനന്തപുരം ഇന്‍ക്രിയേഷന്‍ മീഡിയയാണ്. 121 പേരെയും ഒന്നിച്ച് ചിത്രീകരിക്കാവുന്ന രീതിയിലാണ് ക്യാമറകള്‍ ക്രമീകരിച്ചത്. 17 വര്‍ഷത്തിലധികം സജീവമായി ഒപ്പന പരിശീലന രംഗത്തുള്ള ജൂനൈദ് മെട്ടമ്മലാണ് ആശയവും ആവിഷ്‌കാരവും പരിശീലനവും നല്‍കിയത്. കോഴിക്കോട് ലൈന കോസ്റ്ററിങ് ഡ്രസിങ് ഗ്രൂപ്പ് അണിയറയില്‍ പ്രവര്‍ത്തിച്ചു.
ഒപ്പന കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകനായ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയും, അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവിയും, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ കെ.പി. ജയരാജനും നല്‍കിയ സാക്ഷ്യപ്പെടുത്തലുകള്‍ സഹിതം ലിംക അധികൃതര്‍ക്ക് സമര്‍പ്പിക്കുന്ന രേഖകള്‍ പരിശോധിച്ചായിരിക്കും ഒപ്പനയെ ലിംക റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്തുക. ഈ മാസം തന്നെ അംഗീകാരം ലഭിച്ചാല്‍ 2013 ലെ റെക്കോര്‍ഡില്‍ മെഗാ ഒപ്പന ഇടംപിടിക്കും.
രണ്ട് മണിമുതല്‍ മാച്ചിക്കാട് ക്ഷേത്രപാലക വാദ്യ സംഘത്തിന്റെ ശിങ്കാരിമേളം, സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നാടന്‍പാട്ട്, പി.പി. ദീപുവിന്റെ മ്യൂസിക് ഫ്യൂഷന്‍, പയ്യന്നൂര്‍ ചെമ്പട അവതരിപ്പിച്ച ദാരിക വധം എന്നിവയും ഉണ്ടായിരുന്നു. നടന്‍ അനീഷ് രവി മുഖ്യാതിഥിയായിരുന്നു.
ആയിരത്തിലധികം വിദ്യാര്‍ഥികള്‍ സൈക്കിളില്‍ പഠിക്കാനെത്തുന്ന സ്‌കൂളെന്ന ഖ്യാതിയും ഉദിനൂരിന് നേരത്തെതന്നെയുണ്ട്.
Also read:
കാര്‍ കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

Keywords: Oppana, Limca Record, Udinoor Government Higher Secondary School, Students, Camera, K. Kunhiraman MLA, Inauguration, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.