ലക്‌നൗ: ഉത്തര്‍ പ്രദേശത്തിലെ ബാഗ്പത്ത് ജില്ലയില്‍ വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഒരു സ്ത്രീ ഉള്‍പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നടക്കുന്ന വിവരമറിഞ്ഞിട്ടും കൃത്യവിലോപം കാട്ടിയ നാല് പോലീസുകാരെ സസ്‌പെന്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്. ബാഗ്പത്തിലെ ധരംസിംഗിന്റെ വളര്‍ത്തുനായ അയല്‍വാസി യോഗേന്ദ്രയുടെ വീട്ടില്‍ ചെന്ന് വിസര്‍ജിച്ചതാണ് തര്‍ക്കത്തിനു കാരണം. ഒടുവില്‍ തര്‍ക്കം മൂത്ത് സംഘര്‍ഷത്തിലേക്കും കത്തിക്കുത്തിലേക്കും എത്തുകയായിരുന്നു.
അയല്‍ക്കാരായ ധരംസിംഗിന്റേയും യോഗേന്ദ്രയുടേയും കുടുംബങ്ങള്‍ വളരെ കാലമായി ശത്രുതയിലാണ്. അങ്ങനെയിരിക്കെ ധരംസിംഗിന്റെ നായ യോഗേന്ദ്രയുടെ വീട്ടില്‍ കയറി വിസര്‍ജിച്ചത് യോഗേന്ദ്രയെ കുപിതനാക്കി. തുടര്‍ന്ന് ഇക്കാര്യത്തെ ചൊല്ലി ഇരു വീട്ടുകാരും തമ്മില്‍ വഴക്കിടുകയും വാഗ്വാദം മൂര്‍ച്ഛിച്ച് പരസ്പരം കത്തിക്കുത്തില്‍ കലാശിക്കുകയും ചെയ്തു.
യോഗേന്ദ്ര, ധരംസിംഗിന്റെ ഭാര്യ നിര്‍മല, ബന്ധുക്കളായ പ്രവേശ്, ബിജേന്ദ്ര
എന്നിവരാണ് കത്തിക്കുത്തിനെ തുടര്‍ന്ന് മരിച്ചത്. പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
Also Read: ഉദുമയില്‍ ടാക്‌സി ഡ്രൈവര്‍ കാറിടിച്ച് മരിച്ചു
Keywords: Death, Injured, Police, Suspension, House, Attack, Family, Hospital, Case, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.