ഫിലിപ്പീന്‍സില്‍ ചരക്കു കപ്പലുമായി കൂട്ടിയിടിച്ച് യാത്രാബോട്ട് മുങ്ങി 24 മരണം; 570 പേരെ രക്ഷപ്പെടുത്തി
Aug 17, 2013, 23:45 IST
സീബു: ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ച വൈകുന്നേരം 700 യാത്രക്കാരുമായി പുറപ്പെട്ട യാത്രാബോട്ട് മുങ്ങി 24 മരണം. 570 പേരെ കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തി. എം.വി തോമസ് അക്വിനാസ് എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.
തീരത്തുനിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ചരക്കു കപ്പലുമായി കൂട്ടിയിടിച്ചാണ് കപ്പല്‍ മുങ്ങിയത്. മധ്യഫിലിപ്പൈന്‍സ് തുറമുഖമായ സെബുവിനടത്തുവെച്ചാണ് അപകടം. സുള്‍പികോ എക്‌സ്പ്രസ് 7 എന്ന ചരക്കുകപ്പലാണ് ബോട്ടിലിടിച്ചത്. കപ്പലില്‍ 36 ജീവനക്കാര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. കപ്പല്‍ സുരക്ഷിതമാണ്.
രാജ്യത്തെ രണ്ടാമത്തെ വലിയ പട്ടണമായ സീബുവിലെ തുറമുഖത്തേക്കു വരികയായിരുന്നു ബോട്ട്. അപകടം നടന്നയുടന്‍ ജീവനക്കാര്‍ ലൈഫ് ജാക്കറ്റ് നല്‍കിയതിനാല്‍ യാത്രക്കാര്‍ ഏറെയും കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ പെട്ട് മുപ്പത് മിനിറ്റിനുള്ളില്‍ കപ്പല്‍ മുങ്ങി. ഉറങ്ങിക്കിടന്നവരാണ് രക്ഷപ്പെടാന്‍ കഴിയാതെ അപകടത്തിനിരയായതെന്നാണ് കരുതുന്നത്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. തെക്കന്‍ ഫിലിപ്പൈന്‍സ് പ്രവിശ്യയായ ആഗ്‌സണ്‍ ഡെല്‍ സുറിലെ നാസിപിറ്റില്‍ നിന്നും യാത്രതിരിച്ച കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കൊടുങ്കാറ്റ് മൂലവും വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളുടെ അഭാവത്തിലും ഫിലിപ്പൈന്‍സ് തീരങ്ങളില്‍ അപകടങ്ങള്‍ സാധാരണമാണ്. 2008ല്‍ ചുഴലികൊടുങ്കാറ്റില്‍പ്പെട്ട് കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 800 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1987ല്‍ ഡോണ പാസ എന്ന കപ്പലും ചരക്കുകപ്പലും തമ്മില്‍ കൂടിയിടിച്ചുണ്ടായ അപകടത്തില്‍ 4,341 പേരുടെ ജീവനാണ് പൊലിഞ്ഞത്. നിരവധി പേരെ കാണാതായിരുന്നു.
Also Read:
പോലീസുകാര്‍ക്കെതിരെയുളള പരാതികളില്‍ 11 കേസ് വിചാരണക്കെടുത്തു

Keywords: Philippines, Boat Accident, Death, Storm, Obituary, World,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.