മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി

 


മുംബൈ: മുംബൈയില്‍ യുവവനിത മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ശക്തി മില്‍സിനു സമീപമുള്ള ലോവര്‍ പരേല്‍ മേഖലയിലാണ് സംഭവം. ന്യൂസ് ഫോട്ടോഗ്രാഫറായ യുവതി സുഹൃത്തിനോടൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി മുംബൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്‌ളീഷ് മാഗസിനിലാണ് യുവതി ജോലി ചെയ്യുന്നത്. സുഹൃത്തിനെ മര്‍ദിച്ച് കെട്ടിയിട്ടതിനു ശേഷമാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സാരമായ പരിക്കുകളോടെ യുവതിയെ മുംബൈയിലെ ജെസ്ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രാഥമിക പരിശോധനയില്‍ ഉള്ളില്‍ മുറിവുകള്‍ കണ്ടെത്തിയായി ഡോക്ടര്‍മാര്‍ അറിയിച്ചു.

യുവതി പീഡനത്തിനിരയായതായി പരിശോധനയില്‍ സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. അഞ്ചു പേരടങ്ങുന്ന സംഘമാണ് യുവതിയെ പീഡിപ്പിച്ചത്. ഇവരില്‍ രണ്ടു പോലീസുകാരും ഉള്‍പ്പെട്ടിടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. ഇവരുടെ രേഖാചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവം മാധ്യമങ്ങളില്‍ എത്തിയതോടെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാട്ടീല്‍ വ്യക്തമാക്കി. ഇന്നലെ രാത്രി ജെസ്ലോക് ആശുപത്രിയില്‍ എത്തി മന്ത്രി മാധ്യമപ്രവര്‍ത്തകയെ സന്ദര്‍ശിച്ചു.

SUMMARY: Mumbai: A 22-year-old photojournalist is in hospital with multiple injuries after being gang-raped by five people on Thursday evening at the dilapidated Shakti Mills compound in Lower Parel, south Mumbai.

Keywords: National news, Mumbai, 22-year-old, Photojournalist, Hospital, Multiple injuries, Gang-raped, Five people, Thursday, Evening, Shakti Mills, Compound, Lower Parel, South Mumbai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia