സുപ്രീം കോടതി ഉത്തരവിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍

 


ന്യൂഡല്‍ഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തിലെ നാഴികകല്ലായി മാറിയ സുപ്രീം കോടതി ഉത്തരവിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തുകൂടി. ജയില്‍ ശിക്ഷയനുഭവിച്ച എം.പിമാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് തടഞ്ഞുകൊണ്ട് കഴിഞ്ഞ മാസമാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അഴിമതി രാഷ്ട്രീയത്തെ ഒരു പരിധി വരെ ഇല്ലായ്മ ചെയ്യാന്‍ ഈ കോടതിവിധി പര്യാപ്തമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സുപ്രീം കോടതിയുടെ പ്രസ്തുത ഉത്തരവിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.

പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയുമാണ് വിധിക്കെതിരെ തുറന്നടിച്ചത്. പ്യൂപ്പിള്‍സ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചും യോഗം വിലയിരുത്തി.

സുപ്രീം കോടതി ഉത്തരവിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് സൂചന. പാര്‍ലമെന്റിന്റെ നടപടിക്രമങ്ങള്‍ തടസപ്പെടുത്തില്ലെന്ന് സുഷമ സ്വരാജും അരുണ്‍ ജെയ്റ്റിലിയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിവാദമായ ഇസ്രത്ത് ജഹാന്‍ കേസ്, രൂപയുടെ വിലയിടിവ്, ഉത്തരാഖണ്ഡ് തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉയത്തിക്കൊണ്ടുവരുമെന്നാണ് റിപോര്‍ട്ട്.

SUMMARY: New Delhi: They may not agree on most issues but all political parties have united to oppose the Supreme Court's ruling that politicians in jail can't contest elections and lawmakers convicted of a crime have to quit immediately - landmark verdicts seen by many as a big step towards cleaning up Indian politics.

Keywords: Supreme Court, National news, Political Party, National, New Delhi, Supreme Court of India, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia