നിരക്ക് വര്‍ധന: എ.സി ലോ ഫ്‌ളോര്‍ ബസുകള്‍ യാത്രക്കാര്‍ കയ്യൊഴിയുന്നു

 


കൊച്ചി: നിരക്ക് വര്‍ധനയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയുടെ എ.സി ലോ ഫ്‌ളോര്‍ ബസുകള്‍  യാത്രക്കാര്‍ കയ്യൊഴിയുന്നതായി റിപോര്‍ട്ട്. നിരത്തുകളിലോടുന്ന പല ബസുകളും കാലിയായാണ് സര്‍വീസ് നടത്തുന്നത്. ടിക്കറ്റ് നിരക്ക് വര്‍ധിച്ചതാണ് ബസുകള്‍ കയ്യൊഴിയാന്‍ യാത്രക്കാരെ പ്രേരിപ്പിച്ചത്. പൊടുന്നനെയാണ് കെ.എസ്.ആര്‍.ടി.സിയുടെ എ.സി ലോ ഫ്‌ളോര്‍ ബസുകളില്‍ നിരക്ക് വര്‍ധിപ്പിച്ചത്.

നിരക്ക് വര്‍ധന: എ.സി ലോ ഫ്‌ളോര്‍ ബസുകള്‍ യാത്രക്കാര്‍ കയ്യൊഴിയുന്നു നാലു മുതല്‍ ആറ് രൂപവരെയാണ് ടിക്കറ്റ് നിരക്കിലുള്ള വര്‍ധനവ്. കുണ്ടുംകുഴിയും നിറഞ്ഞ റോഡുകളില്‍ നടുവൊടിയാതെ യാത്ര ചെയ്യാം, ഹ്രസ്വ യാത്ര സുഖകരമായി ആസ്വദിക്കാം ഇതൊക്കെയായിരുന്നു ജനറം എസി ലോ ഫ്‌ളോര്‍ ബസുകളെ കുറിച്ച് യാത്രക്കാര്‍ക്ക് പൊതുവെ ഉണ്ടായിരുന്ന അഭിപ്രായം.

എന്നാല്‍ പൊടുന്നനെ നിരക്ക് വര്‍ധിപ്പിച്ചതോടെ യാത്രക്കാര്‍ ലോ ഫ്‌ളോര്‍
ബസിലെ സുഖയാത്ര ഒഴിവാക്കുകയാണ്. നഗര യാത്ര സുഖകരമാക്കുന്നതിനായി  ഇറക്കിയ ജനറം ബസുകളിലെ കുറഞ്ഞ നിരക്ക് 10 രൂപയില്‍ നിന്ന് 15 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നിരക്ക് വര്‍ധനയോടെ ലോ ഫ്‌ളോറിലെ യാത്രക്കാരുടെ എണ്ണവും കുത്തനെ കുറയുകയാണെന്ന് ലോ ഫ്‌ളോറിലെ യാത്രക്കാര്‍ പറയുന്നു. ഡീസല്‍ വില വര്‍ധിപ്പിച്ചതാണ് നിരക്ക് വര്‍ധനയ്ക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാല്‍ ജനറം സര്‍വീസുകളെ നിരക്ക് വര്‍ധന  ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ അവകാശപ്പെടുന്നു. ജനറം ബസുകള്‍ നിരത്തിലിറക്കിയ ശേഷം ആദ്യമായാണ് യാത്രാനിരക്ക് വര്‍ധിപ്പിച്ചത്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്രകള്‍  ലോ ഫ്‌ളോര്‍ ബസുകളെ സാരമായ കേടുവരുത്തുന്നുമുണ്ട്. തകരാര്‍ മൂലം ബസുകള്‍ കട്ടപ്പുറത്താകുന്നതിനു പുറമെയാണ് നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് യാത്രക്കാരും ജനറം എസി ബസുകളെ കൈയൊഴിയുന്നത്.

Also Read: 
കട്ടിള ദേഹത്ത് വീണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

Keywords: A.C. Low Floor bus,Ticket Price Increased, Kochi, Road, Passengers, Kerala,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia