ദേശീയപാതയിലെ ശോചനീയാവസ്ഥ; തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കില്‍

 


തൃശൂര്‍: ജില്ലയിലെ സ്വകാര്യബസുകള്‍ പണിമുടക്ക് ആരംഭിച്ചു. പാലക്കാട് ദേശീയ പാതയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസ് തൊഴിലാളികളുടെയും ഉടമകളുടെയും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.

പഴയ ഒല്ലൂക്കര, പാണഞ്ചേരി, നടത്തറ, മാടക്കത്തറ പഞ്ചായത്തുകളിലെ ഓട്ടോ-ടാക്‌സി തൊഴിലാളികളും  പണിമുടക്കിന് പിന്തുണയുമായി രംഗത്തുണ്ട്. ദേശീയപാതയില്‍ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമല്ലെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് അഭിപ്രായപ്പെട്ടിരുന്നു.

ദേശീയപാതയിലെ ശോചനീയാവസ്ഥ; തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കില്‍അതിനെതുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ ബസ് ഉടമകളും തൊഴിലാളികളും തീരുമാനിച്ചത്. ഇപ്പോഴത്തെ സാഹചര്യം ചര്‍ചചെയ്യാന്‍ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും യോഗം ചൊവ്വാഴ്ച ഉച്ചയ്ക്ക് ചോരുന്നുണ്ട്.

Also read:
ഗള്‍ഫ് വ്യവസായിയുടെ കൊല: നീലേശ്വരം സ്വദേശികളായ 4 പേരുടെ അറസ്റ്റ് ഉടന്‍
Keywords:  Thrissur, Bus, Strike, Kerala, Private Bus, Strike, Taxi Support, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia