സോളാര്‍: സരിതയുടെ മൊഴി അട്ടിമറിച്ചതായി കെ.സുരേന്ദ്രന്റെ ആരോപണം
Aug 22, 2013, 09:35 IST
പത്തനംതിട്ട: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതി സരിത.എസ്. നായരുടെ മൊഴി അട്ടിമറിച്ചതായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. മൊഴി അട്ടിമറിച്ചത് യു.ഡി.എഫ്- കോണ്‍ഗ്രസ് നേതൃത്വമാണെന്നും ഇതിന് തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കോടതി സരിതയോട് പരാതി രേഖാമൂലം എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സരിത തയാറാക്കിയ 21 പേജുള്ള മൊഴി ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ അഭിഭാഷകന് കൈമാറിയതായി വിവരാവകാശ രേഖയില്‍ പറയുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പത്തനംതിട്ട ജയില്‍ സൂപ്രണ്ടിന്റെ വിവരാവകാശരേഖയാണ് ഇതിന് തെളിവായി ഹാജരാക്കിയിരിക്കുന്നത്. സരിത തന്റെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് നല്‍കിയത് 21 പേജുള്ള മൊഴിയാണ്. ബെന്നി ബെഹ്‌നാനും കെ ബാബുവും ചേര്‍ന്നാണ് മൊഴി അട്ടിമറിച്ചതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. സോളാര്‍ കേസില്‍ സരിത എസ് നായരുടെ മൊഴി പുറത്തുവരാതിരിക്കാന്‍ സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനുമായി മന്ത്രി കെ.ബാബുവും, ബെന്നി ബെഹ്‌നാനും വിലപേശല്‍ നടത്തിയെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
സരിതയുടെ മൊഴിയില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പേര് ഉള്‍പ്പെടുത്താനും ബെന്നി ബെഹന്നാന്‍ ആവശ്യപ്പെട്ടിരുന്നതായും കെ. സുരേന്ദ്രന്‍ പറഞ്ഞു. സോളാര്‍കേസില്‍ സരിതയുടെ മൊഴിമാറ്റത്തില്‍ ഗൂഢാലോചന നടന്നത് പത്തനംതിട്ട ജയിലില്‍ വെച്ചാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അട്ടക്കുളങ്ങര ജയിലിലേയ്ക്ക് മാറ്റുന്നതിന് തൊട്ടു മുമ്പത്തെ ദിവസം അഭിഭാഷകന്‍ ഫെനിയോടൊപ്പം ജയിലില്‍ സരിതയെ കാണാനെത്തിയ വ്യക്തിയാണ് ഗൂഢാലോചനയ്ക്ക് മുന്‍കൈ എടുത്തതെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും തന്നെ ജയില്‍ രേഖകളില്‍ കാണാത്തതും ദുരൂഹത ഉയര്‍ത്തുന്നു.
ഒരാള്‍ സരിതയെ ജയിലില്‍ വെച്ച് കണ്ടുവെന്ന് ജയിലധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ഇയാള്‍ സരിതയുമായി കുറച്ചുനേരം സംസാരിച്ചതിനും ജയില്‍ ഉദ്യോഗസ്ഥര്‍ സാക്ഷികളാണ്. എന്നാല്‍ ഇവര്‍ തമ്മില്‍ എന്ത് കാര്യമാണ് സംസാരിച്ചതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്നാണ് പിന്നീട് നടന്ന അന്വേഷണത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ അജ്ഞാതനായ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ജയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. അജ്ഞാതനായ ഈ വ്യക്തി ആയിരിക്കാം മൊഴിമാറ്റത്തിന് പിന്നിലെ കോഴക്കളിയിലെ ഇടനിലക്കാരനെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും രഹസ്യമായി സമ്മതിക്കുന്നുണ്ട്.
ജയിലിലില്‍ അമ്മയും ബന്ധുവുമല്ലാതെ സരിതയെ അവസാനമായി സന്ദര്‍ശിച്ചതും ഈ അജ്ഞാതനാണ്. ഇയാളുടെ സന്ദര്‍ശനത്തിന് പിന്നാലെ പത്തനംതിട്ട കോടതിയില്‍ എത്തിച്ചപ്പോള്‍ തട്ടിപ്പ് തുക മുഴുവന്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് സരിത കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അട്ടകുളങ്ങര ജയിലില്‍ വെച്ച് സരിതയുടെ അമ്മയെയും ബന്ധുവിനെയും മാത്രമാണ് ജയിലധികൃതര്‍ കാണാന്‍ അനുവദിച്ചത്.
സരിതയുടെ അമ്മയോടൊപ്പം കാണാന്‍ വന്ന ബന്ധുവിന്റെ കയ്യില്‍ നാല് പേജുളള കത്ത് സരിതയ്ക്ക് കൊടുക്കാനായി കൊണ്ടുവന്നിരുന്നെങ്കിലും ജയിലിനുളളില്‍ ഒന്നും കൊണ്ട് പോകാന്‍ പാടില്ലെന്ന് പറഞ്ഞ് അധികൃതര്‍ വിലക്കുകയായിരുന്നു.പത്തനംതിട്ട ജയിലില്‍ വെച്ച് മുമ്പേ ഉറപ്പിച്ചിരുന്ന കരാറിന്റെ സ്ഥിരീകരണവും അഡ്വാന്‍സ് തുകയും കിട്ടിയതായി അമ്മയില്‍ നിന്നും അറിഞ്ഞതിനെ തുടര്‍ന്നാണ് സരിത മൊഴിമാറ്റാന്‍ തയ്യാറായതെന്നും സൂചനയുണ്ട്.
എന്നാല്‍ സരിതയെ അട്ടകുളങ്ങര ജയിലില്‍ കൊണ്ട് വന്നതിന് പിന്നാലെ
ജയില്‍ മേധാവിക്ക് മേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദമുണ്ടായതായും സൂചനയുണ്ട്. സരിതയെ രഹസ്യമായി കാണാന്‍ സൗകര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖരടക്കം ജയില്‍ മേധാവിയെ ഫോണില്‍ ബന്ധപ്പെട്ടതായും വിവരമുണ്ട്.
Also Read:
നിറം മാറ്റി സ്റ്റിക്കര്‍ ഒട്ടിച്ച് ഓടിയ കാര്‍ പിടികൂടി; യുവാവ് പിടിയില്‍

Keywords: Solar Case, Saritha.S.nair, Pathanamthitta, K. Surendran, Accused, Congress, Complaint, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.