ചെന്നൈ എക്‌സ്പ്രസ് മൂന്നു ദിവസം കൊണ്ട് വാരിയത് 100 കോടി

 


മുംബൈ: ഷാരൂഖിന്റെ ചെന്നൈ എക്‌സ്പ്രസ് മൂന്നു ദിവസം കൊണ്ട് 100 കോടി സ്വന്തമാക്കി ചരിത്രം കുറിച്ചു. പെരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ ലഭിക്കാത്ത വരവേല്പാണ് തീയേറ്ററുകളില്‍ ലഭിക്കുന്നത്. പ്രസിദ്ധ ബോളീവുഡ് വിശകലജ്ഞന്‍ തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചെന്നൈ എക്‌സ്പ്രസ് മൂന്നു ദിവസം കൊണ്ട് വാരിയത് 100 കോടി
അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങള്‍ വിജയം കാണുന്നത് അപൂര്‍വ്വമായിരുന്നു. എന്നാല്‍ ഹിറ്റ് മേക്കര്‍ റോഹിത് ഷെട്ടിയുമായി ചേര്‍ന്ന് ഇത്തവണ ചരിത്രം സൃഷ്ടിക്കുകയാണ് ഷാരൂഖ്.

ചിത്രം റിലീസ് ചെയ്ത വ്യാഴാഴ്ച 6.75 കോടിയായിരുന്നു കളക്ഷന്‍. ആദ്യം പുറത്തുവന്ന കളക്ഷന്‍ റെക്കോര്‍ഡുകള്‍ വിജയസാധ്യതയ്ക്ക് മങ്ങലേല്പിച്ചുവെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ വന്‍ കുതിച്ചുകയറ്റമാണ് ചിത്രം നടത്തിയത്. വെള്ളിയാഴ്ച 33.12 കോടി, ശനിയാഴ്ച 28.05, ഞായറാഴ്ച 32.50 കോടി എന്നിങ്ങനെയാണ് കളക്ഷന്‍ റെക്കോര്‍ഡുകള്‍.

ദീപിക പദുക്കോണുമൊത്തുള്ള ഷാരൂഖിന്റെ രണ്ടാമത്തെ ചിത്രമാണ് ചെന്നൈ എക്‌സ്പ്രസ്. ഓം ശാന്തി ഓം ആണ് ഇരുവരുടേയും ആദ്യ ചിത്രം.

SUMMARY: Mumbai: Rohit Shetty’s ‘Chennai Express’ starring Shah Rukh Khan and Deepika Padukone that released this Eid has created history by minting Rs 100 crores in just three days!

Keywords: Entertainment news, Mumbai, Rohit Shetty, Chennai Express, Starring, Shah Rukh Khan, Deepika Padukone, Released, Eid, Created, History, Minting, Rs 100 crores
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia