ഹൈദരാബാദ്: തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് റായലസീമയിലും തീരആന്ധ്രയിലും നടന്ന ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. ആന്ധ്രാ വിഭജനത്തില്‍ പ്രതിഷേധിച്ച് രണ്ട് പേര്‍ ജീവനൊടുക്കുകയും ചെയ്തു. കൂടാതെ ഇതില്‍ പ്രതിഷേധിച്ച് റായലസീമ, സീമാന്ധ്ര മേഖലകളില്‍നിന്നുള്ള ഒരു എംപിയും അഞ്ച് എംഎല്‍എമാരും രാജിവച്ചു.
ഐക്യആന്ധ്രയ്ക്കു വേണ്ടി നിലകൊള്ളുന്ന പ്രതിഷേധക്കാര്‍ വിവിധ സ്ഥലങ്ങളില്‍ റോഡ് ഗതാഗതം തടഞ്ഞു. കേന്ദ്ര അര്‍ധസൈനിക വിഭാഗത്തെ റായലസീമയിലും തീരആന്ധ്രയിലും വിന്യസിച്ചിട്ടുണ്ട്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ മുമ്മുഡിവാരം എംഎല്‍എ പി. സതീഷ്‌കുമാര്‍, രാമചന്ദ്രപുരം എംഎല്‍എ തോട്ട ത്രിമൂര്‍ത്തലു, കഡപ്പയിലെ കമലാപുരം എംഎല്‍എ വീരശിവ റെഡ്ഡി, വിശാഖപട്ടണത്തെ പെന്‍ഡുര്‍ത്തി എംഎല്‍എ പി. രമേഷ്ബാബു എന്നിവര്‍ രാജിവച്ചു. നാലു പേരും കോണ്‍ഗ്രസുകാരാണ്.
അനന്ത്പുര്‍ ജില്ലയിലെ ടിഡിപി എംഎല്‍എ അബ്ദുള്‍ ഗനിയും രാജി സമർപിച്ചിട്ടുണ്ട്. വിവിധ പാര്‍ട്ടികളിലെ നിരവധി എംഎല്‍എമാര്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ 16 എംഎല്‍എമാരും രാജിവയ്ക്കുമെന്നു പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് വൈ.എസ്. വിജയമ്മ അറിയിച്ചു. തെലുങ്കാന രൂപവത്കരണം സംബന്ധിച്ച് ഇന്നു നടക്കുന്ന കേന്ദ്ര കാബിനറ്റ് യോഗം ചര്‍ച്ച ചെയ്‌തേക്കില്ല. കാബിനറ്റ് നോട്ട് ഇന്നത്തെ കാബിനറ്റ് യോഗത്തിലേക്കായി തയാറാക്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
രാജ്യത്തെ 29ാമത് സംസ്ഥാനമായി തെലുങ്കാന രൂപീകരിക്കുവാന്‍ യു.പി.എ ഏകോപനസമിതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. സീ മാന്ദ്ര, റായല തെലുങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായാണ് വിഭജിക്കുക. പത്ത് വര്‍ഷത്തേയ്ക്ക് ഹൈദരാബാദ് ഇരു സംസ്ഥാനങ്ങള്‍ക്കും പൊതു തലസ്ഥാനമാകും. ഇതിനിടെ ആന്ധ്രക്ക് പുതിയ തലസ്ഥാനം വരും. ഇതോടെ ഹൈദരാബാദ് തെലുങ്കാനയുടെ മാത്രം തലസ്ഥാനമാകും.
Keywords: Andrapradesh, Hyderabad, State, Harthal, Congress, New Delhi, Lok Sabha, Resignation, Chief Minister, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഐക്യആന്ധ്രയ്ക്കു വേണ്ടി നിലകൊള്ളുന്ന പ്രതിഷേധക്കാര്‍ വിവിധ സ്ഥലങ്ങളില്‍ റോഡ് ഗതാഗതം തടഞ്ഞു. കേന്ദ്ര അര്‍ധസൈനിക വിഭാഗത്തെ റായലസീമയിലും തീരആന്ധ്രയിലും വിന്യസിച്ചിട്ടുണ്ട്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ മുമ്മുഡിവാരം എംഎല്‍എ പി. സതീഷ്‌കുമാര്‍, രാമചന്ദ്രപുരം എംഎല്‍എ തോട്ട ത്രിമൂര്‍ത്തലു, കഡപ്പയിലെ കമലാപുരം എംഎല്‍എ വീരശിവ റെഡ്ഡി, വിശാഖപട്ടണത്തെ പെന്‍ഡുര്‍ത്തി എംഎല്‍എ പി. രമേഷ്ബാബു എന്നിവര്‍ രാജിവച്ചു. നാലു പേരും കോണ്‍ഗ്രസുകാരാണ്.
നഗരത്തില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനെത്തിയ ജനങ്ങള്‍. |
തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് തകര്‍ത്ത രാജീവ്ഗാന്ധിയുടെ സ്തൂപം. |
Keywords: Andrapradesh, Hyderabad, State, Harthal, Congress, New Delhi, Lok Sabha, Resignation, Chief Minister, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.