ടി.വി. നൗ മലയാളത്തിലെ ന്യൂ ജനറേഷന്‍ ന്യൂസ് ചാനലാകും

 


തിരുവനന്തപുരം: ചേംബര്‍ ഓഫ് കൊമേഴ്‌സ് ആരംഭിക്കാനുദ്ദേശിക്കുന്ന മലയാളം ന്യൂസ് ചാനല്‍ ടി.വി. നൗ കേരളത്തിലെ ദൃശ്യ മാധ്യമ രംഗത്തെ 'ന്യൂ ജനറേഷന്‍ ' ചാനലാകും. ആ വിധത്തില്‍ സാങ്കേതികത്തികവോടെയും അവതരണത്തിലെ പുതുമയോടെയുമാണ് ചാനല്‍ ഒരുങ്ങുന്നത്. 2014 ജനുവരിയില്‍ ടി.വി. നൗ ജനങ്ങളിലെത്തുമെന്നാണു വിവരം.

പത്ര, ദൃശ്യ മാധ്യമ രംഗങ്ങളില്‍ പയറ്റിത്തെളിഞ്ഞവരുടെ സാന്നിധ്യം എല്ലാ ചാനലുകള്‍ക്കുമുള്ളതുപോലെ ടി.വി. നൗവിനും ഉണ്ടാകും. വാര്‍ത്തകളുടെ അവതരണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിനൊപ്പവും വീക്ഷണത്തിന്റെയും നിലപാടുകളുടെയും കാര്യത്തില്‍ ജനങ്ങള്‍ക്കൊപ്പവും എന്നതാണു ചാനലിന്റെ നിലപാടെന്ന് അറിയുന്നു.

പി.ടി. നാസര്‍, ഭഗത് ചന്ദ്രശേഖര്‍ എന്നിവരും മാതൃഭൂമി ദിനപത്രത്തിലൂടെ അതിപ്രശസ്തനായ വി. രാജഗോപാലും ആയിരിക്കും ടി.വി. നൗവിനെ നയിക്കുക. വിഖ്യാതമായ ആട്, തേക്ക്, മാഞ്ചിയം. വെയ് രാജാ വെയ് എന്ന അന്വേഷണ പരമ്പരയിലൂടെ മാധ്യമം ദിനപത്രത്തെ ശ്രദ്ധേയമാക്കി മാറ്റിയ പി.ടി. നാസര്‍ റിപ്പോര്‍ട്ടര്‍ ടി.വി. എക്‌സിക്യുട്ടീവ് എഡിറ്റര്‍ സ്ഥാനത്തു നിന്നു രാജിവച്ചത് കഴിഞ്ഞ ദിവസമാണ്.

നേരത്തേ ഇന്ത്യാവിഷനില്‍ നിന്നു രാജിവച്ച്, കെ. മുരളീധരന്റെ നേതൃത്വത്തില്‍ ആരംഭിക്കാനുദ്ദേശിച്ച ജനപ്രിയ ടി.വിയുടെ സി.ഇ.ഒ. ആയ ഭഗത് ജനപ്രിയ തല്‍ക്കാലം ആരംഭിക്കുന്നില്ലെന്നു മുരളി പ്രഖ്യാപിച്ചതോടെയാണ് ടി.വി. നൗവില്‍ ചേക്കേറാന്‍ സമ്മതം മൂളിയത്. നാലു പതിറ്റാണ്ടിലേറെക്കാലത്തെ പത്രപ്രവര്‍ത്തന ചരിത്രവുമായാണ് വി. രാജഗോപാല്‍ ചാനല്‍ രംഗത്തേക്കു വരുന്നത്.

എറണാകുളത്തായിരിക്കും പുതിയ ചാനലിന്റെ ആസ്ഥാനവും പ്രധാന സ്റ്റുഡിയോയും. ജില്ലാ ബ്യൂറോകള്‍ കേരളപ്പിറവിയോടെ പ്രവര്‍ത്തനം തുടങ്ങും. രണ്ടു ദിവസത്തിനുള്ളില്‍ മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രസിദ്ധീകരിക്കും. ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് ചാനലാണു വരുന്നത്.
ടി.വി. നൗ മലയാളത്തിലെ ന്യൂ ജനറേഷന്‍ ന്യൂസ് ചാനലാകും

വി. രാജഗോപാല്‍, പി.ടി. നാസര്‍, ഭഗത് ചന്ദ്രശേഖര്‍ ടീമിന്റെ നേതൃത്വത്തില്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് പോലെ സുസംഘടിതരായ നിക്ഷേപകര്‍ ചാനല്‍ രംഗത്തേക്ക് വരുന്നത് മുഖ്യധാരാ മലയാളം ചാനലുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരുടെ ഒഴുക്കിന് ഇടയാക്കിയേക്കും. അത് മുന്നില്‍ കണ്ട് ശമ്പള വര്‍ധനവിനും മറ്റും ചാനലുകള്‍ ശ്രമം തുടങ്ങിയിട്ടുമുണ്ട്.

മാതൃഭൂമി ന്യൂസ് ചാനല്‍ ആരംഭിച്ചപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ളവയില്‍ നിന്നു നിരവധിപ്പേര്‍ അങ്ങോട്ടു പോയിരുന്നു. എന്നാല്‍ അതേ വിധത്തില്‍ മറ്റു ചാനലുകളില്‍ നിന്ന് വന്‍ സംഘത്തെ ടി.വി. നൗവിലേക്ക് ക്ഷണിക്കാന്‍ ഉദ്ദേശമില്ലെന്നും സൂചനയുണ്ട്. സ്വന്തം മാധ്യമ സംഘത്തെ പരിശീലിപ്പിച്ചെടുക്കാനാണത്രേ ചാനല്‍ തലപ്പത്തുള്ളവര്‍ ലക്ഷ്യമിടുന്നത്.

Also read:
മക്കള്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം കാണാതായ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍
Keywords: Media, TV, Channel, TV Now: The new generation news channel of Malayalam?, Kerala, Thiruvananthapuram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia