ബിക്കിനി ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് കത്രീന കൈഫിന്റെ തുറന്ന കത്ത്

 


രണ്‍ബീര്‍ കപൂറുമൊത്തുള്ള അവധിക്കാല ആഘോഷത്തിനുശേഷം തിരിച്ചെത്തിയ ബോളീവുഡ് സുന്ദരി കത്രീന കൈഫ് മാധ്യമങ്ങള്‍ക്ക് കത്തയച്ചു. രണ്‍ബീറുമൊത്തുള്ള തന്റെ ബിക്കിനി ചിത്രം തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതാണ് കത്രീനയെ ചൊടിപ്പിച്ചത്. സ്‌പെയിനിലെ ഇബിസ ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന കത്രീനയുടേയും രണ്‍ബീറിന്റേയും ചിത്രങ്ങള്‍ മാധ്യമങ്ങള്‍ വന്‍ പ്രധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

ശ്രീലങ്കയിലും രണ്‍ബീറിനൊപ്പം കത്രീന അവധിക്കാലം ചിലവഴിച്ചിരുന്നു. എന്നാല്‍ മുംബൈ വിമാനത്താവളത്തില്‍ കത്രീന രണ്‍ബീറില്ലാതെയാണ് മടങ്ങിയെത്തിയത്. തുടര്‍ന്നാണ് കത്രീന മാധ്യമങ്ങള്‍ക്ക് കത്ത് നല്‍കിയത്.

മാധ്യമങ്ങള്‍ തന്റെ സ്വകാര്യ ജീവിതം അപഹരിക്കുകയാണ്. മാധ്യമങ്ങള്‍ എല്ലാ പരിധിയും ലംഘിക്കുകയാണെന്നും കത്രീന ആരോപിച്ചു. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് ഒരു തുറന്ന കത്ത് തന്നെ കത്രീന കൈഫ് നല്‍കിയിട്ടുണ്ട്.

കഠിനമായ മാനസിക സംഘര്‍ഷത്തിലും, ദുഃഖത്തിലുമാണ് മാധ്യമങ്ങള്‍ക്ക് കത്തെഴുതുന്നത്., ഏറെ പ്രിയപ്പെട്ട ഒരു സഹതാരത്തോടൊപ്പം അവധിക്കാലം ചിലവിടുന്ന ചിത്രങ്ങള്‍ തന്റെ സമ്മതമില്ലാതെയാണ് ഒരു മാധ്യമം പ്രസിദ്ധപ്പെടുത്തിയത്, പിന്നെ എല്ലാ മാധ്യമങ്ങളും വാണിജ്യതാല്പര്യത്തോടെയാണ് അവ പ്രചരിപ്പിച്ചത്.

ബിക്കിനി ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് കത്രീന കൈഫിന്റെ തുറന്ന കത്ത്മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് നുഴഞ്ഞു കയറുന്ന ഈ തരത്തിലുള്ള നിലവാരം കുറഞ്ഞ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇതിനാല്‍ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്ന കത്രീന, മാധ്യമങ്ങളുമായി നല്ല രീതിയിലുള്ള ബന്ധമാണ് തനിക്കുള്ളതെന്നും, അത് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കത്രീന വ്യക്തമാക്കി.

കത്രീനരണ്‍ബീര്‍ കപൂര്‍ ബീച്ച് ചിത്രങ്ങള്‍ പരസ്യമായത് കപൂര്‍ കുടുംബത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. രണ്‍ബീറിന്റെ പിതാവ് ഋഷി കപൂറും നീതുകപൂറും ഇതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. മകന്റെ വ്യക്തിപരമായ ജീവിതം മാധ്യമങ്ങള്‍ ആഘോഷമാക്കുന്നതില്‍ ഇരുവരും ദുഖിതരാണെന്ന് കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.

Also read:
പോലീസിന്റെ ഫേസ് ബുക്ക് പേജിന് വമ്പന്‍ ഹിറ്റ്
SUMMARY: Katrina Kaif is very upset with her leaked bikini pictures. The diva feels betrayed and thinks that the media has encroached on her personal space by printing photographs of Ranbir Kapoor and her, on vacation. Katrina has issued an open letter to the media.

Keywords: Entertainment news, Katrina Kaif, Upset, Leaked bikini pictures, Diva, Betrayed, Thinks, Media, Encroached, Personal, Printing, Photographs, Ranbir Kapoor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia