സലിം രാജിനെ മുഖ്യമന്ത്രിയുടെ കുടുംബവുമായി ചേര്‍ത്തു വിവാദം ശക്തമാക്കാന്‍ വി.എസ്
Aug 12, 2013, 09:06 IST
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിം രാജും മുഖ്യമന്ത്രിയുടെ കുടുംബവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പരസ്യ വെളിപ്പെടുത്തല്‍ നടത്താന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി തേടി. എന്നാല്‍ അത്തരം വ്യക്തിപരമായ വിഷയങ്ങളിലേക്കു പ്രശ്‌നത്തെ കൊണ്ടുപോകേണ്ടതില്ല എന്ന നിലപാടാണ് സി.പി.എം. നേതൃത്വത്തിന്റേത്.
അതുകൊണ്ടുതന്നെ സലിം രാജിന്റെ ഭൂമി ഇടപാടിലെ വെട്ടിപ്പും സരിതാ നായര്‍ ബന്ധവും മറ്റും തുറന്നുകാട്ടുമ്പോള്‍ തന്നെ അത് മുഖ്യ മന്ത്രിയുടെ കുടുംബവുമായി ചേര്‍ത്തു വിവാദമാക്കാന്‍ അനാവശ്യ താല്‍പര്യം വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം സി.പി.എം. നേതൃത്വം പൊതുതീരുമാനമായി എടുക്കുകയും അതില്‍ വി.എസിന്റെ കൂടി പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ നിയമസഭയില്‍ സലിം രാജിനെ മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധിപ്പിച്ചു വി.എസ്. നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.
ആ ഘട്ടത്തില്‍ തന്നെയാണ് രാഷ്ട്രീയ വിവാദങ്ങളെ വ്യക്തിപരമായ ആക്ഷേപമാക്കി കുടുംബവുമായി ചേര്‍ത്തു പറയേണ്ടതില്ല എന്ന തീരുമാനം സിപിഎം പുതുക്കിയത്. മുമ്പ് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ബാഗില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍വച്ച് വെടിയുണ്ട പിടിച്ചപ്പോള്‍ കോണ്‍ഗ്രസും യു.ഡി.എഫും വിവാദമാക്കിയെങ്കിലും പിണറായിയുടെ ഭാര്യ കമലയുടെ ചികില്‍സയ്ക്കു വേണ്ടിയാണ് ചെന്നൈയില്‍ പോയതെന്നു വ്യക്തമായതോടെ ആ വിവാദത്തില്‍ നിന്ന് യു.ഡി.എഫ്. പിന്മാറിയിരുന്നു. അത് സി.പി.എം. ഇപ്പോഴത്തെ പ്രശ്‌നവുമായി ബന്ധപ്പെടുത്തി വി.എസിനെ ഓര്‍മിപ്പിച്ചതായാണു വിവരം.
എന്നാല്‍ ഇക്കാര്യത്തിലും പാര്‍ട്ടി നിലപാട് അതേപടി സ്വീകരിക്കാന്‍ വി.എസ് തയ്യാറായിട്ടില്ല. വേണ്ടിവന്നാല്‍ സലിം രാജുമായി ചേര്‍ത്ത് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ വിമര്‍ശനം ഉന്നയിക്കാനാണ് ഇപ്പോഴും വി.എസിന്റെ നീക്കമത്രേ. തന്റെ മകന്‍ അരുണ്‍ കുമാറുമായി ബന്ധപ്പെട്ട അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ വിവാദം വി.എസ്. ഉപയോഗപ്പെടുത്തുമെന്ന് സി.പി.എം. നേതൃത്വത്തിനു സംശയമുണ്ട്.
കേരളത്തിലെ പ്രമുഖ സ്വകാര്യ സാമ്പത്തിക ഇടപാട് സ്ഥാപനത്തിലെ അംഗവുമായി മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ വിവാഹം നടത്തുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്തതാണു വിവാദം. വിവാഹമോചനവുമായി ബന്ധപ്പെട്ട് യുവാവ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സലിംരാജിനെക്കുറിച്ചു പരാമര്‍ശമുണ്ട്. സലിം രാജിനെ സൂക്ഷിക്കണം എന്നും അതില്‍ പറയുന്നുണ്ടത്രേ. ഇതാണ് നിയമസഭയില്‍ വി.എസ്. പറഞ്ഞത്. അത് പുറത്ത് കുറച്ചുകൂടി വ്യക്തമായി ഉന്നയിച്ച് മുഖ്യമന്ത്രിയെ വ്യക്തിപരമായി വെട്ടിലാക്കാനാണ് വി.എസ്. ഒരുങ്ങുന്നത്. വരും ദിവസങ്ങളിലും വി.എസ്. ക്യാമ്പ് ഈ ശ്രമം ശക്തമായി തുടരുമെന്നാണു വിവരം.
എന്നാല്‍ സി.പി.എം. നേതൃത്വവും മാധ്യമങ്ങളും അത് അതേപടി ഏറ്റെടുക്കാന്‍ തയ്യാറാകില്ല എന്നതാണ് മുഖ്യമന്ത്രിയുടെ ആശ്വാസം. അതേസമയം, ഉമ്മന്‍ ചാണ്ടിയുമായി പഴയ അടുപ്പമില്ലാത്ത ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വി.എസ്. ക്യാമ്പിന്റെ ഇത്തരം നീക്കങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുന്നുവെന്ന സംശയം കോണ്‍ഗ്രസിലുണ്ട്.
Also read:
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ കോലം കത്തിച്ചു
Keywords: Saleem Raj, Thiruvananthapuram, Kerala, Case, Oommen Chandy, Family, V.S Achuthanandan, CPM, VS to attack CM personally; CPM not willing to support, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.