ഈജിപ്തിലെ സൈനീക നടപടിയില്‍ എമിറേറ്റി ലേഖിക കൊല്ലപ്പെട്ടു

 


ദുബൈ: ബുധനാഴ്ച ഈജിപ്തിലെ കെയ്‌റോയിലുണ്ടായ സൈനീക നടപടിയില്‍ എമിറേറ്റി ലേഖിക കൊല്ലപ്പെട്ടു. എക്‌സ്പ്രസ് സ്റ്റാഫ് റിപോര്‍ട്ടര്‍ ഹബീബ അഹ്മദ് അബ്ദ് എലാസിസാണ് കെയ്‌റോയില്‍ സൈന്യത്തിന്റെ വെടിയേറ്റുമരിച്ചത്. റബാ അല്‍ അദവിയ സ്‌ക്വയറിലുണ്ടായ സൈനീക നടപടിയിലാണ് ഹബീബ കൊല്ലപ്പെട്ടത്. അവിടെ തമ്പടിച്ചിരുന്ന മുര്‍സി അനുകൂലികള്‍ക്ക് നേരെ സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു. നിരവധി പ്രക്ഷോഭകരും മാധ്യമപ്രവര്‍ത്തകരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. സ്‌കൈ ന്യൂസ് ക്യാമറാമാന്‍ മിക്ക് ഡീനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.

വാര്‍ഷീക അവധിയെതുടര്‍ന്ന് തന്റെ മാതൃരാജ്യത്ത് എത്തിയതായിരുന്നു ഹബീബ. 2011 സെപ്റ്റംബര്‍ 11നാണ് ഹബീബ ഗള്‍ഫ് ന്യൂസില്‍ ചേര്‍ന്നത്. 2012 ഏപ്രില്‍ ഒന്നിന് എക്‌സ്പ്രസിന്റെ സ്റ്റാഫ് റിപോര്‍ട്ടറായി ഹബീബ ചുമതലയേറ്റു.

ബുധനാഴ്ച രാവിലെ ഹബീബ സ്‌ക്വയറിലെ പള്ളിയിലുണ്ടായിരുന്നതായി സഹോദരി അര്‍വ റമദാന്‍ പറഞ്ഞു. പുലര്‍ച്ചെയുള്ള പ്രാര്‍ത്ഥനയ്ക്ക് മുന്‍പ് മാതാവ് ഹബീബയോട് സംസാരിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്നും ഹബീബയുടെ ഫോണിലേയ്ക്ക് വിളിച്ചപ്പോഴാണ് ഫോണെടുത്ത ആരോ ഒരാള്‍ ഹബീബ മരിച്ചതായി അറിയിച്ചത്. ഈജിപ്തിലുണ്ടായിരുന്ന എന്റെ പിതാവ് ഹബീബയുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു അര്‍വ റമദാന്‍ പറഞ്ഞു.

'മരണമേ, ഇതാ ഞങ്ങള്‍ വരുന്നു. ഞങ്ങള്‍ക്ക് നിന്നെ ഭയമില്ല, മറിച്ച് നിനക്കാണ് ഞങ്ങളെ ഭയം' എന്നായിരുന്നു ഹബീബയുടെ ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റ്.

ഈജിപ്തിലെ സൈനീക നടപടിയില്‍ എമിറേറ്റി ലേഖിക കൊല്ലപ്പെട്ടുഹബീബ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ ഫേസ്ബൂക്ക് അക്കൗണ്ടിലേക്ക് അനുശോചന സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. 'എന്തു പറയണമെന്ന് അറിയില്ല. കേട്ട വാര്‍ത്ത നുണയാണെന്ന് നീ മറുകുറി കുറിക്കുമെന്ന് കരുതുന്നു' ഒരു സന്ദേശം ഇങ്ങനെയായിരുന്നു.

ഷാര്‍ജയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് ഹബീബ ബിരുദം സ്വന്തമാക്കിയത്. മൂന്ന് സഹോദരിമാരിലും സഹോദരനിലും ഇളയവളാണ് ഹബീബ. മരണവാര്‍ത്തയറിഞ്ഞ് ഹബീബയുടെ കുടുംബം ബുധനാഴ്ച രാത്രി ഈജിപ്തിലേയ്ക്ക് തിരിച്ചു.

SUMMARY: Dubai: XPRESS staff reporter Habiba Ahmed Abd Elaziz, 26, was shot dead in Cairo on Wednesday morning. Family members said she was shot at the Rabaa Al Adawiya Square in Cairo where hundreds were killed as troops stormed pro-Mursi protest camps.

Keywords: Gulf news, Dubai, XPRESS staff reporter, Habiba Ahmed Abd Elaziz, 26, Shot dead, Cairo, Wednesday, Morning, Family members, Shot, Rabaa Al Adawiya Square, Cairo, Killed, Troops, Stormed, Pro-Mursi protest camps.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia