ബലാല്‍സംഗത്തിനിരയായ 14കാരിയെ പോലീസുദ്യോഗസ്ഥന്‍ വിവസ്ത്രയാക്കി

 


ലഖ്‌നൗ: ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് പോലീസ് സ്‌റ്റേഷനില്‍ പീഡനം. പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഖുഷിനഗറിലാണ് സംഭവം നടന്നത്.

ശനിയാഴ്ച തന്റെ മാതാപിതാക്കളുമൊത്ത് പരാതി നല്‍കാനെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് സ്‌റ്റേഷന്‍ ചുമതലകള്‍ നിര്‍വഹിച്ചിരുന്ന ജെയ്‌സ് രാജ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്.

ബലാല്‍സംഗം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട യാദവ് പെണ്‍കുട്ടിയെ സമീപത്തെ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. മുറി അകത്തുനിന്ന് പൂട്ടിയ യാദവ് പെണ്‍കുട്ടിയോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ പെണ്‍കുട്ടി വസ്ത്രങ്ങള്‍ അഴിക്കുകയായിരുന്നു.

ബലാല്‍സംഗത്തിനിരയായ 14കാരിയെ പോലീസുദ്യോഗസ്ഥന്‍  വിവസ്ത്രയാക്കിഇതുകൂടാതെ യാദവ് പെണ്‍കുട്ടിയേയും മാതാപിതാക്കളേയും അസഭ്യം പറയുകയും എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ സന്നദ്ധനാകാതെ അവരെ ആട്ടിയോടിക്കുകയും ചെയ്‌തെന്നും ആരോപണമുണ്ട്. മാതാപിതാക്കള്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് സംഭവങ്ങള്‍ പുറം ലോകമറിയുന്നത്.

പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്‌റ്റേഷനിലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എസ്.പി ഉത്തരവിട്ടു.

SUMMARY: Lucknow: A 14-year-old girl, who wanted to file a rape complaint, was allegedly forced to strip and humiliated by a senior police officer in Kushinagar in eastern Uttar Pradesh.

Keywords: National news, Lucknow, 14-year-old, Girl, Rape complaint, Strip, Humiliated, Senior police officer, Kushinagar, Uttar Pradesh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia