അറസ്റ്റ് ചെയ്തു നോക്കൂ, അപ്പോള്‍ കാണാം; അഖിലേഷിന് ഉമാ ഭാരതിയുടെ വെല്ലുവിളി
Sep 18, 2013, 19:07 IST
ലക്‌നൗ: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എല്‍.എ സംഗീത് സോം ഉള്‍പെടെ ആറ് നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെതിരെ ബി.ജെ.പി നേതാവ് ഉമാ ഭാരതി ശക്തമായ താക്കീതുമായി രംഗത്തുവന്നു. ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് നോക്കൂ, അപ്പോള്‍ കാണാം പ്രതികരണമെന്നാണ് ഉമാഭാരതി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ വെല്ലുവിളിച്ചിരിക്കുന്നത്.
എം.എല്‍.എ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ അറസ്റ്റിനെ എതിര്‍ക്കുകയോ മറ്റോ ചെയ്യില്ല. എന്നാല്‍ ഇതിന്റെ പേരിലുണ്ടാകുന്ന ഭവിഷ്യത്ത് നേരിടാന്‍ അഖിലേഷ് തയ്യാറാകേണ്ടി വരുമെന്നാണ് ഉമാ ഭാരതി വെല്ലുവിളിക്കുന്നത്. അറസ്റ്റുണ്ടായാല്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്നുള്ള സൂചനയാണ് ഉമാ ഭാഗത്ത് നിന്നുണ്ടാകുന്നത്.
44 പേരുടെ മരണത്തിനും 42,000 പേരുടെ പലായനത്തിനും ഇടയാക്കിയ മുസാഫര്‍ നഗറില്‍ സമാധാന അന്തരീക്ഷം കൈവരുന്നതിനിടയിലാണ് ഉമാഭാരതി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വെല്ലുവിളി നടത്തിയിരിക്കുന്നത്. ഇതിനിടെ കലാപത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. നേരത്തെ സമാദ് വാജി പാര്‍ട്ടി നേതാവ് അസം ഖാനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ ഒളിക്യാമറാ ദൃശ്യം ഒരു ചാനല്‍ പുറത്തിവിട്ടിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് അസം ഖാന്റെ വിശദീകരണം.
കലാപത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ പാകിസ്ഥാനിലുളള വീഡിയോ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലടക്കം അപ്‌ലോഡ് ചെയ്തതിനാണ് ബി.ജെ.പി എം.എല്‍.എ സംഗീത് സോമിനെതിരെ പ്രദേശിക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നാല് എം.എല്‍.എമാര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഏതുസമയത്തും അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുള്ള സംഗീത് സോം ഇപ്പോള്‍ യു.പി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. സഭയ്ക്ക് പുറത്തുവെച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് റിപോര്‍ട്ടുണ്ടായതിനാല്‍ വന്‍ തോതില്‍ പ്രവര്‍ത്തകര്‍ അറസ്റ്റ് തടയുന്നതിനായി തടിച്ചു കൂടിയിട്ടുണ്ട്. ഇതേതുടര്‍ന്ന് നിയമസഭ പോലീസ് വളഞ്ഞിരിക്കുകയാണ്.
ബി.എസ്.പി നേതാക്കളായ ഖാദര്‍ റാണ, ജമീല്‍ അഹ്മദ്, നൂര്‍ സലീം റാണ കോണ്‍ഗ്രസ് നേതാവ് സൈദുസമാന്‍ എന്നിവര്‍ക്കെതിരെയും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Keywords : Uma Bharathi, BJP, Leader, Arrest, Uttar Pradesh, Riot, Police, Arrest, National, Arrest us and see what happens, BJP's Uma Bharti warns Akhilesh Yadav, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.