ഐ.പി.എല്‍ ഒത്തുകളി: ശ്രീശാന്തിന് ആജീവനാന്ത വിലക്ക്

 


ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ മലയാളി താരം എസ്. ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക്. കേസിലെ മറ്റൊരു പ്രതിയായ അമിത് സിങിന് അഞ്ച് വര്‍ഷവും, സിദ്ധാര്‍ത്ഥ് ത്രിവേദിക്ക് ഒരു വര്‍ഷവും വിലക്കേര്‍പെടുത്തി. മൂന്നുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബി.സി.സി.ഐ അച്ചടക്ക സമിതി നടപടി കൈക്കൊണ്ടത്.

അതേസമയം താരങ്ങള്‍ക്കെതിരായ നടപടി സംബന്ധിച്ച് ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. കേസന്വേഷിക്കുന്ന ഡല്‍ഹി പോലീസിന്റെ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് മൂന്നുപേര്‍ക്കുമെതിരെ നടപടിയെടുത്തത്. ബി.സി.സി.ഐ അഴിമതി വിരുദ്ധ വിഭാഗം മേധാവി രവി സവാനി സമിതിയുടെ റിപോര്‍ട്ടില്‍ മൂവരും കുറ്റക്കാരാണെന്ന് വ്യക്തമാക്കിയിരുന്നു.

ഐ.പി.എല്‍ ഒത്തുകളി: ശ്രീശാന്തിന് ആജീവനാന്ത വിലക്ക്
കേസില്‍ ഉള്‍പെട്ട മറ്റൊരു താരമായ ഹര്‍മീത് സിങിനെതിരെ നടപടി എടുത്തിട്ടില്ല. സവാനിയുടെ റിപോര്‍ട്ടില്‍ ശ്രീശാന്തിന് ആജീവനാന്ത വിലക്കോ, അഞ്ച് വര്‍ഷത്തെ വിലക്കോ ഏര്‍പെടുത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. ടെലിഫോണ്‍ സംഭാഷണങ്ങള്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവാണെന്നാണ് അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിലുള്ളത്.

അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് ചര്‍ച ചെയ്ത ശേഷമാണ് ബി.സി.സി.ഐ വൈസ് പ്രസിഡണ്ട് അരുണ്‍ ജെയ്റ്റ്‌ലി, നിരഞ്ജന്‍ ഷാ, രാജീവ് ശുക്ല തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ നടപടിയെടുത്തത്.

SUMMARY: The Board of Control for Cricket in India has imposed a life ban on tainted cricketers S Sreesanth and Ankeet Chavan. Rajasthan Royals players Sreesanth and Chavan were found guilty of spot-fixing during sixth season of the Indian Premier League.

Keywords : New Delhi, Sreeshath, Sports, National, Case, IPL, Board of Control for Cricket in India, Life ban, Ankeet Chavan, Indian Premier League, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia