മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയ്ക്ക് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 13 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പെരിന്തന്‍മണ്ണക്ക് സമീപം തേലേക്കാടിലാണ് അപകടം.
മരിച്ചവരില്‍ ഏറെയും സ്ത്രീകളാണ്. അതേസമയം പരീക്ഷ കഴിഞ്ഞെത്തിയ നിരവധി വിദ്യാര്‍ത്ഥികളും അപകടത്തില്‍ പെട്ടതായി വിവരമുണ്ട്. വളവില്‍ വെച്ച് മറ്റാരു വാഹനത്തെ മറികടക്കാനുള്ള ശ്രമമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് 100 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ബസിന്റെ ഡ്രൈവറും മരിച്ചു.
മറിയ, ഫസീന, ചെറിയക്കന്‍, സബീറ ഫാത്വിമ, തസ്‌നി, സമീറ അജ്മ, സൈനബ, ഫാത്വിമ, ഷൈറ, നീതു, ഷെരീഫ, സല്‍മ ഇത്തിഹര്‍, റുബ്ഷീന എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലും അല്‍ഷിഫാ ആശുപത്രിയിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്.
പെരിന്തല്‍മണ്ണയില്‍ നിന്നും വെട്ടത്തൂരിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ഫ്രണ്ട്‌സ് ബസാണ് അപകടത്തില്‍പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മലപ്പുറത്ത് ഉണ്ടായ രണ്ടാമത്തെ വാഹനാപകടമാണ് പെരിന്തല്‍മണ്ണയിലേത്. താനൂരില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ബസ് ഇടിച്ച് ഒരു കുടുംബത്തിലെ ഏഴുപേരടക്കം എട്ടു പേരാണ് അന്ന് മരിച്ചത്. ഇതിന്റെ നടുക്കം മാറുംമുമ്പാണ് നാടിനെ ആഘാതമായി 13 പേര്‍ മരിച്ച അപകടമുണ്ടായത്.
മരിച്ചവരില്‍ ഏറെയും സ്ത്രീകളാണ്. അതേസമയം പരീക്ഷ കഴിഞ്ഞെത്തിയ നിരവധി വിദ്യാര്‍ത്ഥികളും അപകടത്തില്‍ പെട്ടതായി വിവരമുണ്ട്. വളവില്‍ വെച്ച് മറ്റാരു വാഹനത്തെ മറികടക്കാനുള്ള ശ്രമമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് 100 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ബസിന്റെ ഡ്രൈവറും മരിച്ചു.
മറിയ, ഫസീന, ചെറിയക്കന്‍, സബീറ ഫാത്വിമ, തസ്‌നി, സമീറ അജ്മ, സൈനബ, ഫാത്വിമ, ഷൈറ, നീതു, ഷെരീഫ, സല്‍മ ഇത്തിഹര്‍, റുബ്ഷീന എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലും അല്‍ഷിഫാ ആശുപത്രിയിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്.
File Photo |
Keywords : Malappuram, Accident, Killed, Kerala, Obituary, Bus, 13 Death, Perinthalmanna, Hospital, Injury, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.