അവസാനനിമിഷം ഓണപരീക്ഷ മാറ്റിയത് കുട്ടികളെ വലച്ചു; ഡി.പി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു

 


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നാല്, ഏഴ് ക്ലാസുകളില്‍ സപ്തംബര്‍ ആറിന് നടക്കേണ്ടിയിരുന്ന  ഓണപ്പരീക്ഷയുടെ സമയം അവസാന നിമിഷം മാറ്റിയതു കുട്ടികളെ വലച്ചു. പരീക്ഷാ തീയതി അവസാനനിമിഷം മാറ്റിയതിനെ തുടര്‍ന്ന്  വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന്  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍ എസ്.എസ്.എ ഡയറക്ടറോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

മുമ്പ് നല്‍കിയ ടൈംടേബിള്‍ പ്രകാരം ആറിന് രാവിലെയാണു പരീക്ഷ നടത്തേണ്ടിയിരുന്നത്. രാവിലെ പരീക്ഷയ്ക്ക് എത്തിയപ്പോഴാണു പല സ്‌കൂളുകളിലെയും കുട്ടികള്‍ പരീക്ഷ ഉച്ചയ്ക്കുശേഷമാണെന്ന വിവരമറിയുന്നത്. സര്‍വശിക്ഷാ അഭിയാന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ പ്രകാരം അതതു മേഖലകളിലെ റിസോഴ്‌സ് സെന്ററുകളാണു പരീക്ഷ മാറ്റിയ വിവരം സ്‌കൂളുകളെ അറിയിച്ചത്.

അതേസമയം, പരീക്ഷാസമയം മാറ്റിയ കാര്യം രണ്ടാംതീയതി തന്നെ സര്‍ക്കുലര്‍
വഴി സ്‌കൂളുകളെ അറിയിച്ചിട്ടുണ്ടെന്ന് എസ്.എസ്.എ ഡയറക്ടര്‍ പറഞ്ഞു. അധ്യാപകദിന ചടങ്ങുകള്‍ നടക്കുന്നതിനാല്‍ പരീക്ഷ മാറ്റണമെന്ന് അധ്യാപക
അവസാനനിമിഷം ഓണപരീക്ഷ മാറ്റിയത് കുട്ടികളെ വലച്ചു; ഡി.പി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു
സംഘടനകള്‍ ആവശ്യപ്പെട്ടതനു സരിച്ചാണു സമയം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

  പരീക്ഷാ മാറ്റം താന്‍ അറിയാതെയാണ് നടത്തിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. ഏഴാംതരത്തിലെ ഗണിതപരീക്ഷയും നാലാംതരം മലയാള പരീക്ഷയുമാണ് മാറ്റിയത്. അധ്യാപക ദിനാചരണത്തിന്റെ പശ്ചാത്തലത്തില്‍ രാവിലെ നടക്കേണ്ട പരീക്ഷ ഉച്ചക്കുശേഷം നടത്താന്‍ എസ്.എസ്.എ ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്.

കെ.പി.എസ്.ടി.യുവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിയത്.പരീക്ഷ മാറ്റി സെപ്റ്റംബര്‍ രണ്ടിന് എസ്.എസ്.എ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലര്‍ പല സ്‌കൂളുകളിലും ലഭിച്ചിട്ടില്ല. ബുധനാഴ്ച വാഹന പണിമുടക്ക് കാരണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ പരീക്ഷാ മാറ്റം വിദ്യാര്‍ഥികളെ അറിയിക്കാനും സാധിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം പരീക്ഷ മാറ്റിയ നടപടി അച്ചടക്കലംഘനമാണെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.പി.ഐ പറഞ്ഞു.

Also Read: കൃഷിപ്പണിക്കിടെ കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു

Keywords:  Thiruvananthapuram, Examination, School, Complaint, Director, Teacher, Education, Students, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia