തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ ഫോണില്‍ ഭീഷണി; സി.പി.എം നേതാവ് കസ്റ്റഡിയില്‍
Sep 5, 2013, 10:30 IST
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ജയപ്രസാദിനെ പോലീസ് കിരതാമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധമറിയിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം മലപ്പുറം നെടുവ ലോക്കല്‍ സെക്രട്ടറി തുളസിയെയാണ് പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസിന്റെ ക്രൂരത തുടര്‍ന്നാല്‍ ആഭ്യന്തര മന്ത്രിയെ തട്ടികളയുമെന്ന് തുളസി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാ ണ് കസ്റ്റഡിയിലെടുത്തതിനെ കുറിച്ച് പോലീസ് പറയുന്നത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് തുളസി ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ചത്. ഇതേതുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയോടെ തുളസിയുടെ വീട്ടില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുളസിയെ ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.
ബുധനാഴ്ച ഹോര്‍ട്ടികോര്‍പ്പ് ജില്ലാ സംഭരണകേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ നേരെ കരിങ്കൊടി കാണിച്ച ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ജയപ്രസാദിനെ ജനനേന്ദ്രിയത്തില്‍ മര്‍ദിച്ച സംഭവത്തില്‍ പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ് .ഐ വിജയദാസിനെ ആഭ്യന്തരമന്ത്രി സസ്പെന്‍ഡ് ചെയ്തിരുന്നു. ജയപ്രസാദിനെ ഇപ്പോള്‍ തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read:
മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം; യാത്രക്കാര്‍ വലഞ്ഞു
Keywords: Thiruvananthapuram, Phone call, Custody, Police, C.P.M, Malappuram, Inauguration, Suspension, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.