ഷവര്‍മ വീണ്ടും വില്ലനായി; തൃശൂരില്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

 


തൃശൂര്‍: ഷവര്‍മ കഴിച്ച് വീണ്ടും ഭക്ഷ്യവിഷബാധ. പഴഞ്ഞിക്കടുത്ത് വിദ്യാര്‍ത്ഥിയായ അകതിയൂര്‍ ചാഴിയൂര്‍ വീട്ടില്‍ നിധീഷിനാണു ഭക്ഷ്യവിഷബാധയേറ്റത്. ഷവര്‍മ കഴിച്ചപ്പോള്‍ തന്നെ ശാരീരിക അസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ട നിധീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുമ്പിലാവിലെ ഒരു ഹോട്ടലില്‍ നിന്നുമാണ് നിധീഷ് ഷവര്‍മ വാങ്ങി കഴിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് പലരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.തിരുവനന്തപുരത്ത് ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തിനും ഇടയാക്കിയിരുന്നു.
ഷവര്‍മ വീണ്ടും വില്ലനായി; തൃശൂരില്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍
ഇതേതുടര്‍ന്ന് ഹോട്ടലുകളില്‍ വ്യാപകമായ റെയ്ഡ് നടത്തുകയും പല ഹോട്ടലുകളും പഴകിയ ഭക്ഷണ സാധനങ്ങള്‍ വിളമ്പുന്നതിനാല്‍ അടച്ചു പൂട്ടുകയും ചെയ്തിരുന്നു.

Also Read: 
കുവൈത്തില്‍ വീട്ടുജോലിക്ക് കൊണ്ടുപോയ യുവതിയെ പീഡിപ്പിച്ചതായി പരാതി

Keywords:  Shawarma,  Thrissur, Student, hospital, Treatment, Hotel, Kozhikode, Food, Raid, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia