പ്രധാനമന്ത്രിയുടെ പാക് നയത്തെ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യം ചെയ്ത് നരേന്ദ്ര മോഡി

 


ട്രിച്ചി(തമിഴ്‌നാട്): ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം തമിഴ്‌നാട്ടില്‍ നടത്തിയ ആദ്യ സന്ദര്‍ശനത്തില്‍ മോഡി തമിഴില്‍ പ്രസംഗിച്ചത് കൈയ്യടിയോടെയാണ് തമിഴര്‍ സ്വാഗതം ചെയ്തത്. തമിഴിലുമ് ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു മോഡിയുടെ പ്രസംഗം. മോഡിയെ കാണാനും പ്രസംഗം കേള്‍ക്കാനും രണ്ട് ലക്ഷത്തോളം പ്രവര്‍ത്തകരാണ് ട്രിച്ചിയില്‍ തടിച്ചുകൂടിയത്. ഒരു മണിക്കൂറോളം മോഡി പ്രസംഗിച്ചു. ചെന്നൈയില്‍ നിന്നും 350 കിമീ അകലെയാണ് ട്രിച്ചി.

പ്രസംഗത്തിലുടനീളം യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസിനെയാണ് മോഡി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. അയല്‍രാജ്യമായ പാക്കിസ്ഥാനെതിരെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന മൃദുസമീപനത്തേയും മോഡി ചോദ്യം ചെയ്തു. അയല്‍ക്കാര്‍ എന്ത് കാണിച്ചാലും കൈയ്യും കെട്ടി നോക്കിനില്‍ക്കാന്‍ മാത്രം ദുര്‍ബലരാണോ ഇന്ത്യക്കാരെന്നും മോഡി ചോദിച്ചു.
പ്രധാനമന്ത്രിയുടെ പാക് നയത്തെ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യം ചെയ്ത് നരേന്ദ്ര മോഡി

യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ സൈനീകര്‍ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നുണ്ട്. എന്നിട്ടും പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് മുതിരുന്നത് സര്‍ക്കാരിന്റെ കഴിവുകേടാണെന്നും മോഡി ആരോപിച്ചു. രൂപയുടെ മൂല്യച്യുതിക്കും മോഡി യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തി.

SUMMARY: On his first visit to Tamil Nadu after he was appointed the BJP's prime ministerial candidate, Narendra Modi spoke in Tamil before switching to English and Hindi.

Keywords: National news, First visit, Tamil Nadu, Appointed, BJP, Prime ministerial candidate, Narendra Modi, Spoke, Tamil, Switching, English, Hindi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia