മാനഭംഗ-കൊലപാതകക്കേസുകളില്‍ 16 വയസുകാരെ മുതിര്‍ന്നവരായി കണക്കാക്കണമെന്ന് ശുപാര്‍ശ

 


ന്യൂഡല്‍ഹി: മാനഭംഗത്തിലും കൊലപാതകത്തിലും പ്രതികളായ 16 വയസ് കഴിഞ്ഞവരെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ ചെയ്യാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയില്‍. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ 16നും 18നുമിടയില്‍ പ്രായമുള്ളവര്‍ പ്രതികളാകുന്ന സ്ഥിതി രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ചിന്ത ഉയര്‍ന്നത്. വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്കുശേഷം കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയമാണ് ഈ ശുപാര്‍ശ സര്‍ക്കാറിന് സമര്‍പിച്ചത്.

നിലവില്‍ 16 വയസിനും 18 വയസിനുമിടയിലുള്ള കുറ്റവാളികളെ ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് വിചാരണ ചെയ്യുന്നത്. പുതിയ ശുപാര്‍ശയില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്കുള്ള ഇന്ത്യന്‍ ശിക്ഷാനിയമം ബാധകമാക്കി അവരെയും വിചാരണ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി.

കൂട്ടമാനഭംഗത്തിലും കൊലപാതകത്തിലും പങ്കാളികളായി അറസ്റ്റിലായതിനുശേഷം ശിക്ഷ കുറച്ചുകിട്ടാന്‍ 18 വയസ് പൂര്‍ത്തിയായിട്ടില്ലെന്ന വാദമാണ് കോടതിയില്‍ ഉയരുന്നത്. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ആനുകൂല്യം നല്‍കി കുറവാളികളെ വിട്ടയക്കുന്ന സ്ഥിതിയുമുണ്ട്.

മാനഭംഗ-കൊലപാതകക്കേസുകളില്‍ 16 വയസുകാരെ മുതിര്‍ന്നവരായി കണക്കാക്കണമെന്ന് ശുപാര്‍ശ
കോളിളക്കം സൃഷ്ടിച്ച ദല്‍ഹി കൂട്ടമാനഭംഗത്തിന് ശേഷം മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിലും, ഗുവാഹതിയിലെ മാനഭംഗക്കേസിലും പ്രതികള്‍ക്ക് 18 വയസ് തികഞ്ഞില്ലെന്ന വാദം ഉയര്‍ന്നിരുന്നു. ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറാം പ്രതിയെ മൂന്ന് വര്‍ഷം ദുര്‍ഗുണപരിഹാര പാഠശാലയില്‍ പാര്‍പ്പിക്കാനാണ് ഡല്‍ഹിയിലെ ജുവൈനല്‍കോടതി വിധിച്ചത്.

ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ 16 വയസ് തികഞ്ഞവരെ പ്രായപൂര്‍ത്തിയായവരായി കണക്കാക്കാനുള്ള ആലോചന കേന്ദ്ര സര്‍ക്കാര്‍ നടത്തിയെങ്കിലും രൂക്ഷമായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകുന്നതിനുള്ള വയസ് 16 ആക്കി ഉയര്‍ത്തുന്നതിന് പകരം ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പെടുന്നതിനുള്ള പ്രായപരിധി 18ല്‍ നിന്ന് 16 ആക്കുകയാണ് വേണ്ടതെന്ന വാദവുമായി കേന്ദ്ര മന്ത്രിസഭയില്‍ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. 16നും 18നുമിടയില്‍ പ്രായമുള്ളവര്‍ തമ്മില്‍ പലപ്പോഴും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പെടുന്നതെന്നും സംഭവം പുറത്തറിയുന്നതോടെ പിന്നീട് കുറ്റകൃത്യമായി മാറുകയാണെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി അടക്കമുള്ളവര്‍ മന്ത്രിസഭയില്‍ വാദിച്ചിരുന്നു.

Also Read: 
വാഹനങ്ങള്‍ കൂട്ടിമുട്ടി ഡി.വൈ.എസ്.പിക്ക് പരിക്ക്

Keywords:  Juveniles involved in murder, rape may be tried as adults, India mulls trying minor above 16 for heinous crimes, below 18 years, minor , maximum punishment, murder, reforms facility., Child Development, adults , newspaper, juvenile, gangrape , murder, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia