മഅദനി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുനോക്കി കോണ്‍ഗ്രസിന്റെ കൂട്ടലും കിഴിക്കലും

 


തിരുവനന്തപുരം: അബ്ദുന്നാസര്‍ മഅ്ദനിയുടെ അനിശ്ചിത വിചാരണത്തടവുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 21നു കര്‍ണാടക മുഖ്യമന്ത്രിയെ കാണാനിരിക്കെ, കോണ്‍ഗ്രസ് ദേശീയ നേതൃത്വം മഅ്ദനിക്കാര്യത്തില്‍ രാഷ്ട്രീയ ലാഭ നഷ്ടങ്ങളുടെ കണക്കെടുപ്പില്‍. കര്‍ണാടകയില്‍ നിന്നാണോ കേരളത്തില്‍ നിന്നാണോ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യമുണ്ടാവുക എന്ന വ്യക്തമായ കൂട്ടലും കിഴിക്കലുമാണ് അണിയറയിലെന്നാണു വ്യക്തമായ സൂചന.

മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള സംഭാഷണത്തില്‍ സ്വാഭാവികമായും കര്‍ണാടക മുഖ്യമന്ത്രി സ്വീകരിക്കാന്‍ പോകുന്ന സമീപനത്തേക്കുറിച്ച് മഅ്ദനിയുടെ കുടുംബവും പാര്‍ട്ടിയും ഏകദേശ ധാരണയില്‍ തന്നെയാണത്രേ ഇപ്പോഴുള്ളത്. നിയമപരമായി മഅ്ദനിക്ക് ലഭിക്കാവുന്ന എല്ലാ വിധ സഹായവും അദ്ദേഹത്തിന് ആവശ്യമായ ചികില്‍സയും നല്‍കാമെന്ന ഉറപ്പായിരിക്കും സിദ്ധ രാമയ്യ ഉമ്മന്‍ ചാണ്ടിക്ക് നല്‍കുക. അതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിക്കാനും ചില ചികില്‍സകളൊക്കെ ചെയ്യാനും നടപടിയുണ്ടാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

എന്നാല്‍ സുപ്രീം കോടതിയില്‍ മഅ്ദനി നല്‍കാനിരിക്കുന്ന ജാമ്യാപേക്ഷയില്‍ കര്‍ണാടക സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കും എന്നതാണു പ്രധാനം. അതിനെ സ്വാഭാവികമായും സ്വാധീനിക്കുക കോണ്‍ഗ്രസ് എടുക്കുന്ന രാഷ്ട്രീയ തീരുമാനമായിരിക്കും എന്നതാണ് നിലവിലെ സാഹചര്യം. ഈ സര്‍ക്കാര്‍ വന്നശേഷം മഅ്ദനി കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നല്‍കിയ സത്യവാങ്മൂലം ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ശക്തമായിരുന്നു. ഭരണം മാറിയെങ്കിലും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ മാറാത്തതാണു കാരണമെന്നാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രി തലത്തില്‍ നേരിട്ട് ഇടപെടുന്ന സാഹചര്യത്തില്‍ മഅ്ദനിക്ക് ജാമ്യം ലഭിക്കാന്‍ അനുകൂലമായ നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിക്കുക എളുപ്പമല്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മഅദനി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുനോക്കി കോണ്‍ഗ്രസിന്റെ കൂട്ടലും കിഴിക്കലും

മഅ്ദനിക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചാല്‍ കേരളത്തിലെ മുസ്്‌ലിം വോട്ടുകളില്‍ വലിയൊരു മേല്‍ക്കൈ നേടാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.ഡി.എഫിനു കഴിയും. എന്നാല്‍ അത് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ വലിയ പ്രചാരണായുധമായി അതു മാറും. ഈ ഭയം കോണ്‍ഗ്രസിനുണ്ടെന്നാണ് വ്യക്തമാകുന്നത്.

മഅ്ദനിക്ക് എതിരായാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയിലെ നിലപാട് തുടരുന്നതെങ്കില്‍ അത് കര്‍ണാടകയില്‍ ബി.ജെ.പിക്ക് അനുകൂലമാകാവുന്ന ഭൂരിപക്ഷ വോട്ടുകള്‍ കൂടി തങ്ങള്‍ക്ക് ഉറപ്പിക്കാന്‍ കാരണമാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് കാര്യമായി പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് കര്‍ണാടക എന്നതും സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിളക്കം മങ്ങി നില്‍ക്കുന്ന കേരളത്തിലെ യു.ഡി.എഫിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ഹൈക്കമാന്‍ഡിനു പ്രതീക്ഷ ഇല്ലാത്തതും ഈ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കേരളത്തില്‍ 20 ലോക്‌സഭാ സീറ്റുകളുള്ളതില്‍ 16 എണ്ണമാണ് ഇപ്പോള്‍ യു.ഡി.എഫിനുള്ളത്. കോണ്‍ഗ്രസിന് 13ഉം. കര്‍ണാടകയില്‍ 28 സീറ്റുകളാണുള്ളത്. 11 എണ്ണത്തില്‍ കോണ്‍ഗ്രസാണു വിജയിച്ചത്. നേരത്തേ ഉണ്ടായിരുന്ന ഒമ്പത് രണ്ടാഴ്ച മുമ്പു നടന്ന ഉപതെരഞ്ഞെടുപ്പിനു ശേഷം 11 ആയി ഉയരുകയായിരുന്നു. പൊതു തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു സീറ്റുകളാണ് കോണ്‍ഗ്രസ് അവിടെ പ്രതീക്ഷിക്കുന്നത്.

Also read:
താണുകിടന്ന വൈദ്യുതി കമ്പി ബസില്‍കുടുങ്ങി പൊട്ടിവീണു; കുട്ടിക്ക് പരിക്ക്

Keywords:  Thiruvananthapuram, Abdul-Nasar-Madani, Lok Sabha, Parliament, Oommen Chandy, Kerala, Karnataka, Karnataka Chief Minister, UDF, BJP, Congress, Court, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia