ഫേസ്‌ബുക്കില്‍ ഇ.കെ-എ.പി പോര്; കെവാര്‍ത്തയുടെ ലോഗോ ഉപയോഗിച്ച് വ്യാജപ്രചരണം
Sep 14, 2013, 10:59 IST
കോഴിക്കോട്: ഫേസ്‌ബുക്കില്‍ ഇ.കെ - എ.പി വിഭാഗം സുന്നികള്‍ തമ്മിലുള്ള പോര് ശക്തമായി. ഇതിനിടയില്‍ കെവാര്‍ത്തയുടെ ലോഗോ ഉപയോഗിച്ച് ഇ.കെ വിഭാഗം സുന്നി പ്രവര്‍ത്തകനെന്ന് സംശയിക്കുന്നയാള്‍ വ്യാജ പ്രചരണം നടത്തുന്നു. ഇതുസംബന്ധിച്ച് കെവാര്‍ത്ത ന്യൂസ് എഡിറ്റര്‍ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് പോലീസ് ചീഫിന് പരാതി നല്കി.
സെപ്റ്റംബര്‍ 11 നാണ് ടെക്‌നിക് ഫ്ലാഷ് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലില്‍ നിന്നും കെവാർത്തയുടെ ലോഗോ ഉപയോഗിച്ച് വ്യാജ ഇമേജ് പോസ്റ്റ് ചെയ്തത്. 'മുനാഫിഖുല്‍ ഉലമ നൗഷാദ് അഹ്‌സനിയെ വെല്ലുവിളിച്ചുകൊണ്ട് വീണ്ടും ജിഷാന്‍' എന്ന തലക്കെട്ടില്‍ ഒരു വ്യക്തിയുടെ ഫോട്ടോ വെച്ചാണ് വ്യാജ പ്രചരണം നടത്തിയത്. 2010 ജൂലൈ 13 ന് തുടങ്ങിയ ടെക്‌നിക് ഫ്ലാഷ് ഫേസ്ബുക്ക് അക്കൗണ്ടില്‍ നാളിതുവരെ ഇ.കെ വിഭാഗം സുന്നികളുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിച്ചു വരുന്നത്.
നേരത്തെ ഇന്ത്യാ വിഷന്റെ ലോഗോ ഉപയോഗിച്ചും ഇത്തരത്തില്‍ വ്യാജ പ്രചരണം ഫേസ്‌ബുക്കിലൂടെ നടന്നിരുന്നു. കെ.എസ്.യുവിന്റെ പ്രൊഫൈലാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്.
ഇത്തരത്തില്‍ ന്യൂസ് സൈറ്റുകളുടെ ലോഗോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്ന ഗൂഢസംഘം തന്നെ സോഷ്യല്‍ മീഡിയകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈബര്‍സെല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇത്തരം ഗൂഢസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കഴിഞ്ഞദിവസം സമസ്ത ഇ.കെ വിഭാഗത്തിന് കീഴിലുള്ള സുപ്രഭാതം ദിനപത്രത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കെവാര്‍ത്തയില്‍ നല്‍കിയ ന്യൂസ് സ്റ്റോറിക്ക് പിന്നാലെയാണ് ഇത്തരമൊരു വ്യാജപ്രചരണം കെവാര്‍ത്തയുടെ പേരില്‍ ടെക്‌നികല്‍ ഫ്ലാഷ് എന്ന പ്രെഫൈലില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഇതുസംബന്ധമായി സമസ്തയുടെ ഭാഗത്തുനിന്നുള്ള വിശദീകരണവും, അനുബന്ധ വാര്‍ത്തയും തുടര്‍ന്ന് കെവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
സത്യസന്ധമായ ചിലവാര്‍ത്തകള്‍ നല്‍കുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന മോഹഭംഗമാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നു. കോഴിക്കോട്ട് നിന്നുള്ള ഒരാളാണ് കെവാര്‍ത്തയുടെ ലോഗോ ഉപയോഗിച്ചുള്ള വ്യാജപ്രചരണം നടത്തിയതെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. 86 പേര്‍ ലോഗോ ദുരുപയോഗം ചെയ്ത ഇമേജ് ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി പേര്‍ കമന്റും ലൈക്കും ചെയ്തിട്ടുണ്ട്.
Keywords : Kozhikode, Facebook, SSF, SKSSF, EK, AP, Photo, Complaint, Kvartha, Kerala, Logo, Misuse, Police, Technik Flash, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
സെപ്റ്റംബര്‍ 11 നാണ് ടെക്‌നിക് ഫ്ലാഷ് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലില്‍ നിന്നും കെവാർത്തയുടെ ലോഗോ ഉപയോഗിച്ച് വ്യാജ ഇമേജ് പോസ്റ്റ് ചെയ്തത്. 'മുനാഫിഖുല്‍ ഉലമ നൗഷാദ് അഹ്‌സനിയെ വെല്ലുവിളിച്ചുകൊണ്ട് വീണ്ടും ജിഷാന്‍' എന്ന തലക്കെട്ടില്‍ ഒരു വ്യക്തിയുടെ ഫോട്ടോ വെച്ചാണ് വ്യാജ പ്രചരണം നടത്തിയത്. 2010 ജൂലൈ 13 ന് തുടങ്ങിയ ടെക്‌നിക് ഫ്ലാഷ് ഫേസ്ബുക്ക് അക്കൗണ്ടില്‍ നാളിതുവരെ ഇ.കെ വിഭാഗം സുന്നികളുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിച്ചു വരുന്നത്.
നേരത്തെ ഇന്ത്യാ വിഷന്റെ ലോഗോ ഉപയോഗിച്ചും ഇത്തരത്തില്‍ വ്യാജ പ്രചരണം ഫേസ്‌ബുക്കിലൂടെ നടന്നിരുന്നു. കെ.എസ്.യുവിന്റെ പ്രൊഫൈലാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്.
കഴിഞ്ഞദിവസം സമസ്ത ഇ.കെ വിഭാഗത്തിന് കീഴിലുള്ള സുപ്രഭാതം ദിനപത്രത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കെവാര്‍ത്തയില്‍ നല്‍കിയ ന്യൂസ് സ്റ്റോറിക്ക് പിന്നാലെയാണ് ഇത്തരമൊരു വ്യാജപ്രചരണം കെവാര്‍ത്തയുടെ പേരില്‍ ടെക്‌നികല്‍ ഫ്ലാഷ് എന്ന പ്രെഫൈലില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഇതുസംബന്ധമായി സമസ്തയുടെ ഭാഗത്തുനിന്നുള്ള വിശദീകരണവും, അനുബന്ധ വാര്‍ത്തയും തുടര്‍ന്ന് കെവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
സത്യസന്ധമായ ചിലവാര്‍ത്തകള്‍ നല്‍കുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന മോഹഭംഗമാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നു. കോഴിക്കോട്ട് നിന്നുള്ള ഒരാളാണ് കെവാര്‍ത്തയുടെ ലോഗോ ഉപയോഗിച്ചുള്ള വ്യാജപ്രചരണം നടത്തിയതെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. 86 പേര്‍ ലോഗോ ദുരുപയോഗം ചെയ്ത ഇമേജ് ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി പേര്‍ കമന്റും ലൈക്കും ചെയ്തിട്ടുണ്ട്.
Keywords : Kozhikode, Facebook, SSF, SKSSF, EK, AP, Photo, Complaint, Kvartha, Kerala, Logo, Misuse, Police, Technik Flash, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.