മോന്‍സ് ജോസഫ് എം.എല്‍.എയുടെ മകന്‍ കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു

 


കടുത്തുരുത്തി: മുന്‍ മന്ത്രിയും എം.എല്‍.എയുമായ മോന്‍സ് ജോസഫിന്റെ മകന്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. ഇമ്മാനുവല്‍(13) ആണ് മരിച്ചത്. കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു.

ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു വീട്ടിലെ മുറിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. രാവിലെ പള്ളിയില്‍ പോയ ശേഷം തിരിച്ചുവന്ന് മുറിയില്‍ കയറിയ ഇമ്മാനുവല്‍ ഏറെ നേരമായിട്ടും തിരിച്ചു പുറത്തുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
മോന്‍സ് ജോസഫ് എം.എല്‍.എയുടെ മകന്‍ കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു

ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടുത്തുരുത്തി സ്‌കൂള്‍ അധ്യാപിക സോണിയയാണ് മാതാവ്.

Keywords : MLA, Kerala, Son, Death, Obituary, Monse Joseph, Immanuel, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia