പിഞ്ചുകുഞ്ഞിനെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പിച്ച മാതാവ് അറസ്റ്റില്‍
Sep 12, 2013, 05:54 IST
വെഞ്ഞാറമൂട് : പിഞ്ചുകുഞ്ഞിനെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പിച്ച മാതാവ് അറസ്റ്റില്‍. ഭര്‍ത്താവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞിന്റെ മാനസിക വിഷമം മൂലമാണ് ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പേനകൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചതെന്നാണ് കരുതുന്നത്.വാമനപുരം കരിംകുറ്റിക്കര മുണ്ടംപള്ളി വീട്ടില്‍ രാജിമോള്‍ (23) ആണ് അറസ്റ്റിലായത്. ആഗസ്ത് 24നാണ് സംഭവം.
കരിംകുറ്റിക്കര സ്വദേശിനി രാജിമോളും പിരപ്പന്‍കോട് സ്വദേശി സൂസി എന്ന സഞ്ജയനും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. മോഷണക്കേസുകളില്‍ പ്രതിയായ സഞ്ജയന്‍ അക്കാര്യം മറച്ചുവെച്ചാണ് രാജിമോളുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതും. വിവാഹശേഷം ആദ്യം നെല്ലനാട് അമ്പലംമുക്കിലും പിന്നീട് പോത്തന്‍കോട്ട് വാടക വീട്ടിലും താമസിച്ചു. രാജിമോള്‍ രണ്ടുമാസം ഗര്‍ഭിണിയായപ്പോള്‍ സഞ്ജയന്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പിന്നീട് രാജിമോള്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയും പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഇതിനിടെ സഞ്ജയന്‍ രാജിമോളുടെ പിതാവുമായി ഫോണിലൂടെ സംസാരിച്ച് ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. പിന്നീട് സഞ്ജയന്‍ രാജിമോളുമായി ഫോണില്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും വഴക്കിടുകയും ചെയ്തു. അതിനുശേഷം മാനസികനില തകരാറിലായ രാജിമോള്‍ ആഗസ്ത് 24ന് ഉച്ചയോടെ പേന ഉപയോഗിച്ച് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു.
രാജിയുടെ മാതാപിതാക്കളെത്തി നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ചെറുമകളെയാണ് കണ്ടത്. എന്നാല്‍ കുട്ടി കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് രാജിമോള്‍ പറഞ്ഞത്. തിരുവനന്തപുരം എസ്.എ.ടിയില്‍ വിശദമായി പരിശോധന നടത്തിയപ്പോഴാണ് ജനനേന്ദ്രിയത്തിനുള്ളില്‍ നാല് സെന്റിമീറ്ററോളം ആഴത്തില്‍ മുറിവുണ്ടെന്ന് മനസിലായത്.
ലൈംഗിക പീഡനമോ കട്ടിയുള്ള വസ്തുകൊണ്ടുള്ള മുറിവോ ആകാമെന്ന് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. വെഞ്ഞാറമൂട് സി.ഐ പി. വേലായുധന്‍ നായര്‍ അന്വേഷണം ഏറ്റെടുത്തു. എസ്.എ.ടിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനൊപ്പം ഉണ്ടായിരുന്ന രാജിമോളെ ചോദ്യം ചെയ്യാന്‍ കഴിയാത്തതും ഇവര്‍ സഹകരിക്കാത്തതും അറസ്റ്റ് വൈകാന്‍ കാരണമായി. ഇതിനിടെ പ്രദേശവാസികളടക്കം 12 പേരെ പോലീസ് ചോദ്യം ചെയ്തു.
ബുധനാഴ്ച കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് രാജിമോളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞത്.
രാജിമോള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാജിമോളെയും കുഞ്ഞിനെയും
ജുവൈനല്‍ കോടതിയില്‍ ഹാജരാക്കും. വെഞ്ഞാറമൂട് സി.ഐ, എസ്.ഐമാരായ ഹണി, ശിവപ്രസാദ്, മോഹനന്‍ നായര്‍, ബാബു, സത്യദാസ്, ഹര്‍ഷകുമാര്‍,സന്തോഷ്, വിജയലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.

Also Read:
ട്രെയിനില്‍ നീലേശ്വരം സ്വദേശിനിയുടെ 8 പവന്‍ സ്വര്‍ണ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു
Keywords: Rajimole, Baby, Injured, Husband, Parents, Police, Arrest, Marriage, Robbery, Pregnant Woman, Phone call, Hospital, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.