പത്തനംതിട്ട: മദ്യപാനിയായ മകന്റെ അടിയേറ്റ് അവശനിലയിലായ മാതാവ് ആശുപത്രിയില്‍ മരിച്ചു. തിരുവല്ല കുറ്റൂര്‍ ശങ്കരനാരായണ ക്ഷേത്രത്തിനു സമീപം കോട്ടപ്പുറത്ത് വീട്ടില്‍ പരേതനായ ഗോപിയുടെ ഭാര്യ കുഞ്ഞമ്മ (65)യാണ് മരിച്ചത്. സംഭവത്തില്‍ കുഞ്ഞമ്മയുടെ രണ്ടാമത്തെ മകന് ധര്‍മജനെ (45) പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപാനിയായ ധര്മ്മജന് കുഞ്ഞമ്മയെ പതിവായി മര്‍ദിച്ചിരുന്നു. ധര്‍മജന്റെ ആക്രമണം ഭയന്ന് പലപ്പോഴും കുഞ്ഞമ്മ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ബന്ധുവീട്ടില്‍ നിന്നും തിരികെ വീട്ടിലെത്തിയ കുഞ്ഞമ്മയെ ധര്മജന് മര്‍ദിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കമ്പിവടികൊണ്ടുള്ള മര്‍ദനത്തില്‍ അവശയായ കുഞ്ഞമ്മ രക്ഷപ്പെടാനായി അടുത്തുള്ള ബന്ധുവീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവര്‍ കുഞ്ഞമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഗോപിയാണ് കുഞ്ഞമ്മയുടെ ഭര്‍ത്താവ്. ഇയാള്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഗുണ്ടയായ പ്രതി ധര്മജന് നിരവധി കേസുകളിലെ പ്രതിയാണ്. ധര്‍മജന്റെ പീഡനത്തെ തുടര്‍ന്ന് ഭാര്യ നേരത്തെ പിണങ്ങിപ്പോയിരുന്നു. കുഞ്ഞമ്മയും ധര്‍മജനും മാത്രമാണ് വീട്ടില്‍ താമസം. ബാബു, അജി എന്നിവര്‍ കുഞ്ഞമ്മയുടെ മറ്റു മക്കളാണ്.
Also Read:
ഹെല്‍മറ്റ് ധരിക്കാത്ത 218 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി
Keywords: Pathanamthitta, Son, Attack, Mother, Hospital, House, Police, Custody, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.