വാഹന പണിമുടക്ക് തുടങ്ങി; കെ.എസ്.ആര്.ടി.സി. ബസുകള്‍ ഓടുന്നത് ആശ്വാസമായി
Sep 4, 2013, 08:20 IST
കൊച്ചി: പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച വിവിധ മോട്ടോര്‍ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ വാഹനപണിമുടക്ക് നടത്തുകയാണ്.
രാവിലെ ആറ് മണിക്ക് ആരംഭിച്ച പണിമുടക്ക് വൈകിട്ട് ആറ് മണിവരെയാണ്. കെ.എസ്.ആര്.ടി.സി. ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകളും ഓട്ടോ ടാക്സികളും ട്രക്കുകള്‍ ഉള്‍പെടെയുള്ള ചരക്ക് വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ തടസം കൂടാകെ ഓടുന്നുണ്ട്. പണിമുടക്ക് ജനങ്ങളുടെ യാത്രാസൗകര്യത്തെ സാരമായി ബാധിച്ചു. കടകമ്പോളങ്ങളുടെ പ്രവര്‍ത്തനത്തേയും ഓഫീസ് പ്രവര്‍ത്തനങ്ങളേയും പണിമുടക്ക് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില പൊതുവേ കുറവാണ്. പാല്, പത്രം, ആംബുലന്‍സ് എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് കാരണം കാലിക്കറ്റ്, എം.ജി, കേരള സര്‍വകലാശാലകളില്‍ ബുധനാഴ്ചത്തെ പരീക്ഷകളും ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ പരീക്ഷകളും മാറ്റിവെച്ചു. അതേസമയം പി.എസ്.സി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റമില്ലാതെ നടക്കുകയാണ്.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, ബി.എം.എസ്, യു.ടി.യു.സി, എച്ച്.എം.എസ്. തുടങ്ങിയ മോട്ടോര്‍ സംഘടനകളെല്ലാം പണിമുടക്കില്‍ അണിനിരന്നിട്ടുണ്ട്. റയില്‍വേ സ്റ്റേഷന്, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് കൂടുതല്‍ കെ.എസ്.ആര്.ടി.സി. ബസുകള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് കെ.എസ്.ആര്.ടി.സി. എം.ഡി. കെ.ജി. മോഹന്‍ലാല്‍ വ്യക്തമാക്കി.
പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് പലയിടത്തും പ്രകടനങ്ങള്‍ നടത്തി. കെ.എസ്.ആര്.ടി.സി.യിലെ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലും പ്രകടനം നടന്നു.
Also read:
ഇന്ധന വിലവര്‍ധന: നഗരത്തില്‍ സംയുക്ത ട്രേഡ് യൂണിയന് പ്രതിഷേധ പ്രകടനം
Keywords: Strike, Kerala, Taxi, Private Bus, KSRTC, Private Vehicle, Rally, Exam, Passenger, Motor Workers Association, CITU, INTUC, AITUC, STU, BMS, UTUC, HMS, Railway Station, Airport, Motor vehicles strike hits Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
രാവിലെ ആറ് മണിക്ക് ആരംഭിച്ച പണിമുടക്ക് വൈകിട്ട് ആറ് മണിവരെയാണ്. കെ.എസ്.ആര്.ടി.സി. ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകളും ഓട്ടോ ടാക്സികളും ട്രക്കുകള്‍ ഉള്‍പെടെയുള്ള ചരക്ക് വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ തടസം കൂടാകെ ഓടുന്നുണ്ട്. പണിമുടക്ക് ജനങ്ങളുടെ യാത്രാസൗകര്യത്തെ സാരമായി ബാധിച്ചു. കടകമ്പോളങ്ങളുടെ പ്രവര്‍ത്തനത്തേയും ഓഫീസ് പ്രവര്‍ത്തനങ്ങളേയും പണിമുടക്ക് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില പൊതുവേ കുറവാണ്. പാല്, പത്രം, ആംബുലന്‍സ് എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് കാരണം കാലിക്കറ്റ്, എം.ജി, കേരള സര്‍വകലാശാലകളില്‍ ബുധനാഴ്ചത്തെ പരീക്ഷകളും ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ പരീക്ഷകളും മാറ്റിവെച്ചു. അതേസമയം പി.എസ്.സി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റമില്ലാതെ നടക്കുകയാണ്.
File Photo |
പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് പലയിടത്തും പ്രകടനങ്ങള്‍ നടത്തി. കെ.എസ്.ആര്.ടി.സി.യിലെ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലും പ്രകടനം നടന്നു.
Also read:
ഇന്ധന വിലവര്‍ധന: നഗരത്തില്‍ സംയുക്ത ട്രേഡ് യൂണിയന് പ്രതിഷേധ പ്രകടനം
Keywords: Strike, Kerala, Taxi, Private Bus, KSRTC, Private Vehicle, Rally, Exam, Passenger, Motor Workers Association, CITU, INTUC, AITUC, STU, BMS, UTUC, HMS, Railway Station, Airport, Motor vehicles strike hits Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.