മസ്‌ക്കറ്റ് പെണ്‍വാണിഭ കേസ്; പ്രതികള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായി പരാതി

 


കൊല്ലം: മസ്‌ക്കറ്റില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിനിയെ  പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ലക്ഷങ്ങളാണ് പ്രതികള്‍ അഭിഭാഷകന്‍ വഴിയും ബന്ധുക്കള്‍ വഴിയും  പരാതിക്കാരിയായ യുവതിക്ക് വാഗ്ദാനം ചെയ്തത്.

ഒന്നര ലക്ഷത്തോളം രൂപ ഇതുവരെ വാഗ്ദാനം ചെയ്തതായി യുവതി പറഞ്ഞു. കൂടാതെ  കേസില്‍ നിന്നും പിന്‍വാങ്ങാന്‍ കൂട്ടാക്കാത്തതിനാല്‍ തനിക്കും തന്റെ കുടുംബത്തിനും പ്രതികളുടെ ഭാഗത്തുനിന്നും ഭീഷണിയുണ്ടെന്നും ഏതു ഭീഷണിയെ അതിജീവിച്ചും കേസുമായി മുന്നോട്ടുപോകാനാണ് തന്റെയും കുടുംബത്തിന്റേയും തീരുമാനമെന്നും യുവതി കൊല്ലത്തു മാധ്യമങ്ങളോട് പറഞ്ഞു.

യുവതിയെ വീട്ടുജോലിക്കായി  മസ്‌ക്കറ്റില്‍   കൊണ്ടുപോയി   പെണ്‍വാണിഭ സംഘത്തിനു കൈമാറുകയായിരുന്നു. എന്നാല്‍ സംഘത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട യുവതി  മസ്‌ക്കറ്റിലെ മലയാളികളേയും  എംബസിയേയും സമീപിച്ച്  തന്നെ പെണ്‍വാണിഭ സംഘത്തിന് കൈമാറിയ കാര്യം അറിയിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെയാണ് യുവതി കേരളത്തിലെത്തിയത്.
മസ്‌ക്കറ്റ്  പെണ്‍വാണിഭ കേസ്;  പ്രതികള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായി പരാതി

യുവതിയുടെ പരാതിയില്‍ മസ്‌ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുപോയ  പേരൂര്‍ സ്വദേശിനിയായ റഹിയാനത്ത്, രമാവതി, കണ്ണൂര്‍ സ്വദേശി അഷ്‌റഫ് എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ച കൊല്ലം കിളിക്കൊല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.   കൊല്ലം സ്വദേശിനികളായ മൂന്നു   പെണ്‍കുട്ടികള്‍ സംഘത്തിന്റെ കൈയില്‍ മസ്‌ക്കറ്റിലുണ്ടെന്നും  യുവതി വെളിപ്പെടുത്തി.

Also Read:
8 വയസുകാരിയെ പീഡിപ്പിച്ച 73 കാരന് 5 വര്‍ഷം തടവും 10,000 രൂപ പിഴയും

Keywords:  Kollam, Natives, Woman, Case, Advocate, Complaint, Police, Family, Arrest, Embassy, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia