മോഡിയുടെ മലയാളത്തിലുള്ള ഓണ സന്ദേശം കേള്‍ക്കണോ ?

 


അഹമ്മദാബാദ്: ഓണം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസ നേർന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ മലയാളത്തിലുള്ള സന്ദേശം. മലയാളത്തില്‍ രണ്ട് മിനിറ്റ് 16 സെക്കന്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തില്‍ ഓണാഘോഷത്തെ വാഴ്ത്തുകയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേരുകയും ചെയ്യുന്നു.

ഏതാനു മിനിറ്റികള്‍ക്ക് മുമ്പാണ് മോഡിയുടെ മലയാളത്തിലുള്ള ഓണാശംസ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. ഇത് ഉടന്‍ തന്നെ മോഡിയുടെ ട്വിറ്റര്‍ പോസ്റ്റ് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഓണം സമൃദ്ധിയുടെ ഉത്സവമാണ്. ഓണം ഓര്‍മയുടെ ഉത്സവമാണ്. ഓണം നന്മയുടെയും സത്യത്തിന്റെയും ഉത്സവമാണ്. സത്യത്തിന്റെയും സമൃദ്ധിയുടെയും നാളുകള്‍ വീണ്ടും സൃഷ്ടിക്കാനുള്ള സന്ദേശമാണ് ഓണം നല്‍കുന്നത്. മഹാബലി എന്ന മഹാനായ ദാന ശീലനായ ഭരണ കര്‍ത്താവിന്റെ സുവര്‍ണ കാലത്തെ ഓര്‍മിപ്പിക്കുന്ന അവസരമാണ് ഓണം. പ്രജകളുടെ സമത്വവും സൗഹാര്‍ദവും നമുക്ക് എക്കാലത്തും അനുകരണീയമാണ്. ഈ മഹത്തായ ആശയും സങ്കല്‍പവും ലോകത്തിന് തന്നെ മാതൃയാണ്. അധ്വാന ശീലവും ബുദ്ധി ശക്തിയും കൈമുതലാക്കി മുന്നേട്ട് പോകുന്നവരാണ് മലയാളികള്‍ എന്നിങ്ങനെ തുടര്‍ന്നു പോകുന്നു മോഡിയുടെ വാക്കുകള്‍.

മോഡിയുടെ മലയാളത്തിലുള്ള ഓണ സന്ദേശം കേള്‍ക്കണോ ?
സെപ്റ്റംബര്‍ 26 ന് നടക്കുന്ന മാതാ അമൃതാനന്ദ മയിയുടെ 60 -ാം പിറന്നാള്‍ ആഘോഷിക്കാന്‍ കേരളത്തിലെത്തുമെന്നും അപ്പോള്‍ വീണ്ടും കാണാമെന്നു പറഞ്ഞാണ് മോഡി ഓണ സന്ദേശം അവസാനിപ്പിക്കുന്നത്. ഏതായാലും മോഡിയുടെ മലയാള പ്രസംഗം കേരളത്തിലെ ചില ചാനല്‍ അവതാരകരുടെ ഭാഷയേക്കാള്‍ നന്നായിട്ടുണ്ടെന്നാണ് സംസാരം.


Also Read: പൂച്ചയെത്തേടി പോയ ആറാംക്ലാസുകാരിയെ അയല്‍ക്കാരന്‍ പീഡിപ്പിച്ചു

Keywords:  Narendra Modi, wishes people on the festival, Onam, greeted Malayalis, Living all over the world, Onam message, Delivered in Malayalam, Festival of prosperity, unity, virtue and truthfulness, Malayali community Mata Amarathananda Mai Devi, Thiruvronam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia