ബിജെപി മോഡിയെ വിറ്റ് കാശാക്കുന്നു: ബാംഗ്ലൂരില്‍ ടിക്കറ്റൊന്നിന് 10 രൂപ

 


ബാംഗ്ലൂര്‍: വിവാദ നായകന്‍ നരേന്ദ്ര മോഡിയുടെ പ്രശസ്തി വിറ്റ് കാശാക്കുകയാണ് ബിജെപി. മോഡി പങ്കെടുക്കുന്ന റാലികളിലെത്തുന്നവരില്‍ നിന്നും ചെറിയ തുക വീതം പിരിക്കാനാണ് പാര്‍ട്ടി തീരുമാനം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപിക്കാനായി ഈ പണം വിനിയോഗിക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

ബാംഗ്ലൂര്‍ റാലിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരില്‍ നിന്നും 10 രൂപ വീതം പിരിക്കാനാണ് തീരുമാനം. ഇത് ചാര്‍ജ്ജ് ഈടാക്കലല്ല, മറിച്ച് സ്വമേധയാ നല്‍കുന്ന സംഭാവനയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു നല്ല മാറ്റമാണിത് കര്‍ണാടക ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിര്‍മ്മല്‍ കുമാര്‍ സുരാന പറഞ്ഞു.

അടുത്തയാഴ്ച ഭോപ്പാലില്‍ മോഡി പങ്കെടുക്കുന്ന റാലിയില്‍ പ്രവര്‍ത്തകരില്‍ നിന്നും 5 രൂപ വീതം പിരിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദില്‍ മോഡി പങ്കെടുത്ത റാലിയില്‍ പ്രവര്‍ത്തകരില്‍ നിന്നും 5 രൂപ വീതം പിരിച്ചാണ് ബിജെപി ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചത്. അന്ന് ബിജെപിയേയും മോഡിയേയും പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിന്നു. മോഡിയുടെ വിപണി മൂല്യം 5 രൂപയാണ് കോണ്‍ഗ്രസ് കളിയാക്കി.

എന്നാല്‍ പരിഹാസങ്ങള്‍ക്ക് ചെവികൊടുക്കാതെ പണപ്പിരിവുമായി മുന്‍പോട്ട് പോകാനാണ് പാര്‍ട്ടി തീരുമാനം.

SUMMARY: Bangalore: The Bharatiya Janata Party is keen on cashing in on Narendra Modi's popularity, quite literally. With general elections now months away, the party has decided to hold a series of rallies across India where the attendees will be charged a token fee to listen in to its prime ministerial candidate.

ബിജെപി മോഡിയെ വിറ്റ് കാശാക്കുന്നു: ബാംഗ്ലൂരില്‍ ടിക്കറ്റൊന്നിന് 10 രൂപ
Keywords: Chhattisgarh, LK Advani, BJP, Leader, Narendra Modi, Prime minister, Nationa, Reconciled? LK Advani praises Narendra Modi publicly, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia