മഅദനിയുടെ മോചന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പുതിയ ഉറപ്പിനു വിലയില്ല?

 


തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅ്ദനിക്കു നീതി ലഭ്യമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചെങ്കിലും തല്‍ക്കാലം മഅ്ദനിയുടെ മോചനകാര്യത്തില്‍ കേരള-കര്‍ണാടക സര്‍ക്കാരുകള്‍ കൈമലര്‍ത്തുക തന്നെ ചെയ്യുമെന്നു സൂചന. മഅ്ദനിക്ക് ജാമ്യം അനുവദിക്കാന്‍ പ്രായോഗികമായി ഒന്നും ചെയ്യാന്‍ കഴിയുന്നതല്ല ഇപ്പോഴത്തെ സാഹചര്യം എന്നതാണു കാരണം. സ്ഥിതി അങ്ങനെയാക്കി മാറ്റിയതാകട്ടെ കര്‍ണാടക സര്‍ക്കാര്‍ തന്നെയാണു താനും.

കേരളവും കര്‍ണാടകയും ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരായതുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിക്കെതിരെ അവിടുത്തെ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തണം എന്നു നിര്‍ബന്ധിക്കാന്‍ കേരള സര്‍ക്കാരിനു കഴിയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മഅ്ദനി സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയാണ് ഇനി ചെയ്യേണ്ടത്.

ഹൈക്കോടതിയില്‍ സ്വീകരിച്ചതില്‍ നിന്നു നേരേ വിപരീത നിലപാട് അവിടെ സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാരിനു കഴിയാതെ വരും. ഇതോടെ, മഅ്ദനിക്ക് ജാമ്യം നിഷേധിക്കണം എന്ന കര്‍ണാടക സര്‍ക്കാര്‍ നിലപാട് അവഗണിച്ച് ജാമ്യം നല്‍കാന്‍ സുപ്രീം കോടതി തയ്യാറാകുമോ എന്നതിലേക്ക് മാറുകയാണ് മഅ്ദനിയുടെ പാര്‍ട്ടിയായ പിഡിപിയുടെയും മഅ്ദനി ജസ്റ്റിസ് ഫോറത്തിന്റെയും ആകാംക്ഷ. മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി പി.ഡി.പി. നേതാക്കള്‍ക്ക് ബുധനാഴ്ചയും മഅ്ദനിക്കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

മഅ്ദനിക്കു വേണ്ടി നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യണം എന്നും അദ്ദേഹം രോഗിയും വികലാംഗനുമാണെന്നതു പരിഗണിക്കണം എന്നും അദ്ദേഹത്തിന്റെ മാതാ പിതാക്കള്‍ രോഗബാധിതരായതിനാല്‍ അവര്‍ക്ക് അദ്ദേഹത്തെ കാണാന്‍ ജയിലില്‍ വരാന്‍ കഴിയില്ലെന്നും മറ്റും വിശദീകരിക്കുന്ന കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയയ്ക്കുമെന്നാണു വിവരം. നേരത്തേ ഇതുപോലെ അയച്ച കത്ത് അവഗണിച്ചാണ് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മഅ്ദനിയുടെ ജാമ്യത്തെ ശക്തമായി എതിര്‍ത്തതും അദ്ദേഹത്തിനെതിരെ ബി.ജെ.പി. സര്‍ക്കാരിനേക്കാള്‍ മോശമായ രീതിയില്‍ കുറ്റാരോപണങ്ങള്‍ നിരത്തിയതും എന്നു മഅ്ദനി ജസ്റ്റിസ് ഫോറം ചൂണ്ടിക്കാട്ടുന്നു.
മഅദനിയുടെ മോചന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പുതിയ ഉറപ്പിനു വിലയില്ല?

അതിനു ശേഷം കര്‍ണാടക സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു മഅ്ദനി മാധ്യമങ്ങള്‍ക്കു പ്രസ്താവന നല്‍കിയിരുന്നു. സാഹചര്യങ്ങള്‍ അങ്ങനെയായിരിക്കെ മഅ്ദനി സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ കോടതിയുടെ വിവേചനാധികാരം പ്രയോഗിച്ച് ജാമ്യ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായാല്‍ മാത്രമേ മഅ്ദനി മോചിതനാകൂ എന്നാണ് പി.ഡി.പിയും മഅ്ദനി ജസ്റ്റിസ് ഫോറവും കരുതുന്നത്. ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം തന്നെയായേക്കും സുപ്രീം കോടതിയിലും സര്‍ക്കാര്‍ നല്‍കുക. അതിനെ സ്വാധീനിക്കാനും മാറ്റാനും കഴിയില്ലെന്നിരിക്കെ ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പ് പാലിക്കപ്പെടുമോ എന്ന ആശങ്കയാണ് ഉയരുന്നത്.

Also read:
മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം; യാത്രക്കാര്‍ വലഞ്ഞു

Keywords:  Thiruvananthapuram, Abdul-Nasar-Madani, Oommen Chandy, Congress, High Court, Kerala, PDP, Justice Madani Forum, OC's assurance on Madani issue is not possible to implement?, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia