കോഴിക്കോട്: തിരുവോണം അടുത്തതോടെ നാടെങ്ങും ആഹ്ലാദത്തിമിര്‍പ്പിലമര്‍ന്നു. സെപ്തംബര്‍ 16ന് തിങ്കളാഴ്ചയാണ് പൊന്നോണം. അതിന്റെ മുന്നോടിയായുള്ള അത്തപ്പൂക്കളമിടലും മറ്റു ചടങ്ങുകളും നാടെങ്ങും ആഹ്ലാദപൂര്‍വം നടന്നുവരികയാണ്. വിപണി ഓണത്തിരക്കില്‍ വീര്‍പുമുട്ടുകയാണ്. മറുനാടന്‍ പൂക്കളുടെ വരവ് ആരംഭിച്ചിട്ടുണ്ട്. സ്‌കൂളുകളിലും ഓഫീസുകളിലും നാട്ടിന്‍പുറങ്ങളിലും പൂക്കള മത്സരങ്ങളും ഗൃഹാതുരത്വമുണര്‍ത്തികൊണ്ടുള്ള നാടന്‍ കളികളും സജീവമായി നടന്നുവരികയാണ്.
പച്ചക്കറികള്‍ക്കും നിത്യോപയോഗസാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ് വിപണിയിലുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണ ഓണസദ്യ കയ്ക്കുമെന്നാണ് ആളുകള്‍ പറയുന്നത്. വില നിയന്ത്രിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള മാവേലി സ്റ്റോറുകളും സപ്ലൈക്കോകളും ലാഭം മാര്‍ക്കറ്റുകളും സജീവമായി പ്രവര്‍ത്തിക്കുകയാണ്. ഓണച്ചന്തകളും നാടിന്റെ പലഭാഗത്തായി തുറന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ പച്ചക്കറി കടകളും തുറക്കും.
ഓണക്കോടികള്‍ വാങ്ങാന്‍ തുണിക്കടകളിലും ചെരിപ്പുകടകളിലും മറ്റും തിരക്ക് തുടങ്ങിയിട്ടുണ്ട്. വഴിവാണിഭവും പൊടിപൊടിക്കുന്നു. വിപണി കണ്ടറിഞ്ഞ് ഇലക്ട്രോണിക്ക്‌സ് കടകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ആകര്‍ഷകമായ ഇളവുകളും പ്രഖ്യാപനങ്ങളും നടത്തിയാണ് ഇലക്ട്രോണിക്‌സ് കടകള്‍ ഉപഭോക്താക്കളെ മാടിവിളിക്കുന്നത്.
ഓണക്കാലത്ത് വിറ്റഴിക്കാന്‍ സംസ്ഥാനത്ത് വ്യാജ മദ്യത്തിന്റെ ശേഖരവും കടത്തലും സജീവമായി. കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും മറ്റും വാഹനങ്ങള്‍ വഴിയും ട്രെയിനിലൂടെയും കേരളത്തിലേക്ക് മദ്യം കടത്തുകയാണ്. അതിനുപുറമെ വാറ്റുചാരായവും വന്‍തോതില്‍ ശേഖരിക്കുകയാണ്. സര്‍ക്കാറിന്റെ കീഴിലുള്ള ബീവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളും വിപണി മുതലാക്കാന്‍ മദ്യഉല്‍പാദനവും സ്റ്റോക്കും നടത്തിവരികയാണ്.
അതിനിടെ ടാങ്കര്‍ ലോറികള്‍ നടത്തി വരുന്ന സമരത്തെതുടര്‍ന്ന് പെട്രോള്‍ ലഭ്യമല്ലാത്തതിനാല്‍ പമ്പുകള്‍ അടച്ചിട്ടത് വാഹന ഗതാഗതത്തേയും ജനങ്ങളുടെ സുഖമമായ സഞ്ചാരത്തേയും പ്രതികൂലമായി ബാധിച്ചു. ഓണനാളുകള്‍ക്ക് മങ്ങലേല്‍പിച്ചിരിക്കുകയാണ് ഇത്. സമരം എത്രയും വേഗം തീര്‍ത്ത് ഓണസീസണ്‍ കൊഴുപ്പിക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഓണപ്പരീക്ഷ കഴിഞ്ഞ് ഈയാഴ്ച അവസാനം വിദ്യാലയങ്ങള്‍ അടക്കും. ഉത്സവ ബത്തയും ശമ്പളവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിച്ചുവരുന്നു. ഹാന്‍ടെക്‌സ്, ഹാന്‍വീവ് തുടങ്ങിയ സര്‍ക്കാറിന്റെ അധീനതയിലുള്ള വസ്ത്രാലയങ്ങള്‍ റിബേറ്റ് പ്രഖ്യാപിച്ച് ആളുകളെ ആകര്‍ഷിക്കുകയാണ്. ഓണപ്പടങ്ങളും പുതുതായി റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് സിനിമാ നിര്‍മാതാക്കള്‍. മിക്ക പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ഓണപ്പതിപ്പുകളിറക്കിയും ഓണാഘോഷം പൊലിപ്പിക്കുകയാണ്.
Also read:
പെട്രോള്‍ പമ്പുകളില്‍ സമരത്തെ തുടര്‍ന്ന് ഇന്ധന ക്ഷാമം; ചൊവ്വാഴ്ച പമ്പുകള്‍ തുറക്കില്ല
Keywords: Onam Celebration, Kasaragod, Town, Flower, Kerala, Petrol Pump, Shopping, Offer, Onam preparations, Government Employee, Salary, School, Exam, leave, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.