ഉത്തര്‍ പ്രദേശില്‍ കലാപം പടരുന്നു; മരണം 48 ആയി

 


മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ മുസാഫര്‍ നഗറില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വര്‍ഗീയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഇപ്പോഴും കര്‍ഫ്യു തുടരുകയാണ്. മുസാഫിര്‍ ടൗണില്‍ സമാധാനം കൈവന്നെങ്കിലും സമീപ ഗ്രാമങ്ങളില്‍ ചൊവ്വാഴ്ചയും കലാപം രൂക്ഷമായി.

പട്ടാളവും ആര്‍.പി.എഫ്. ഉള്‍പെടയുള്ള സേനാവിഭാഗങ്ങളും കലാപം പടരുന്ന പ്രദേശങ്ങളില്‍ റോന്തു ചുറ്റുകകയാണ്. അക്രമത്തിലേര്‍പെട്ട 366 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി കമല്‍ സക്‌സേന അറിയിച്ചു.

100 കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേ സമയം പുതിയ അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് സംസ്ഥാന ഭരണകൂടം വ്യക്തമാക്കുന്നത്. കലാപത്തില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി.

കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി ടെലിഫോണില്‍ ചര്‍ച്ചനടത്തിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് അറിയിച്ചു.
ഉത്തര്‍ പ്രദേശില്‍ കലാപം പടരുന്നു; മരണം 48 ആയി

സംഘര്‍ഷ മേഖലയില്‍ 1744 തോക്ക് ലൈസന്‍സുകള്‍ റദ്ദാക്കി. ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ പോലീസ് വീടുകളില്‍ പരിശോധന തുടങ്ങി. ജനം വീടിനു പുറത്തിറങ്ങാന്‍ മടിക്കുകയാണ്. കടകള്‍ അടഞ്ഞുകിടക്കുകയാണ്. റോഡുകള്‍ വിജനമാണ്.മരിച്ചവരില്‍ പലരുടേയും സംസ്‌ക്കാരം ഇനിയും നടത്താന്‍ കഴിഞ്ഞിട്ടില്ല.

Also read:
പ്രമുഖ സ്‌കൂളിലെ 12 കാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാനുള്ള ശ്രമം പൊളിഞ്ഞു

Keywords:  Muzaffarnagar, Lucknow, Curfew, Army, Death, Uttar Pradesh, Clash, Killed, Media, Obituary, National, Muzaffarnagar, District, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia