ബലാല്‍സംഗവീരന്‍ ജയശങ്കറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പ്രതിഫലം
Sep 3, 2013, 14:30 IST
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ചാടിയ ബലാല്‍സംഗ വീരന്‍ ജയശങ്കറിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. 30 ബലാല്‍സംഗക്കേസുകളിലും 15 കൊലപാതകക്കേസുകളിലും പ്രതിയായ ജയശങ്കര്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് പരപ്പന അഗ്രഹാര ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജി ജോര്‍ജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ജയശങ്കര്‍ ജയില്‍ ചാടാന്‍ കാരണം സുരക്ഷാസജ്ജീകരണങ്ങളിലെ വീഴ്ചയാണെന്ന് ആഭ്യന്തരമന്ത്രാലയം സമ്മതിച്ചു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജയിലുകളിലും മെച്ചപ്പെട്ട സിസിടിവി സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ സേര്‍ച്ച് ലൈറ്റുകള്‍, മതിലുകളില്‍ ഇലക്ട്രിക് കമ്പികള്‍ എന്നിവ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ജയശങ്കറിനുവേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരള, മഹാരാഷ്ട്ര എന്നിവിടങ്ങളിലേയ്ക്കും പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
SUMMARY: Bangalore: An embarrassed Karnataka government yesterday announced Rs.5 lakh reward for credible information on tracing the criminal who escaped from the city central jail Sunday.
Keywords: National news, Bangalore, Notorious serial rapist, Murderer, Jaishankar, Insiders, Working, Executed, Flawless escape, Bangalore Central Jail, Parappana Agrahara

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.