ബിരിയാണിപ്പൊതിയില്‍ ഒന്നരക്കിലോ സ്വര്‍ണം കടത്തിയ മലയാളി ചെന്നൈയില്‍ അറസ്റ്റില്‍
Oct 26, 2013, 12:15 IST
ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്. ചെന്നൈ വിമാനത്താവളത്തില്‍ ഒന്നരകിലോ സ്വര്‍ണവുമായി വിമാനമിറങ്ങിയ മലയാളിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
കൊച്ചി സ്വദേശി അബ്ദുള്‍ റഷീദാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയോടെ ദുബൈയില്‍ നിന്നും ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അബ്ദുല്‍ റഷീദിനെ വിമാനത്താവളത്തില്‍ നടത്തിയ
പരിശോധനയ്ക്കിടെയാണ് സ്വര്‍ണവുമായി അറസ്റ്റ് ചെയ്തത്.
പാഴ്‌സലായി കൊണ്ടുവന്ന ബിരിയാണി പൊതിയ്ക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചുവെച്ചത്. ചെന്നൈ വിമാനത്താവളത്തിലൂടെ പതിവ് യാത്രകള്‍ ചെയ്യുന്ന ബിസിനസ്സുകാരനാണ് പിടിയിലായതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ സ്വര്‍ണകടത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ചെന്നൈ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടുന്നത്.
ഒക്ടോബര്‍ 14ന് കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരനില്‍ നിന്നും 16 കിലോ സ്വര്‍ണം പിടികൂടിയിരുന്നു.
അതിന് മുമ്പും ചെന്നൈ വിമാനത്താവളത്തില്‍ ഒമ്പതരക്കോടിയോളം വിലവരുന്ന 32 കിലോ സ്വര്‍ണവുമായി നാല് ശ്രീലങ്കക്കാരെ പിടികൂടിയിരുന്നു. ആഗസ്ത് 24ന് 12 കിലോ സ്വര്‍ണവുമായി മൂന്നു മലയാളികളാണ് പിടിയിലായത്.
വിമാനത്താവളംവഴി വന്‍തോതില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത് വിമാനക്കമ്പനി ജീവനക്കാരുടെ ഒത്താശയോടെയാണെന്നുള്ള ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതേകുറിച്ച് അന്വേഷിക്കാനായി പ്രത്യേകസംഘത്തെ
നിയോഗിച്ചിട്ടുണ്ട്.
Also Read:
മുത്തലിബിന്റെ ദേഹത്ത് 57 വെട്ട്; വലതു കൈ അറ്റു തൂങ്ങി
Keywords: Chennai, Arrest, Airport, Kochi, Customs, Passenger, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.