ഡെല്‍ഹിയില്‍ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള 3 നിലകെട്ടിടം തകര്‍ന്നു വീണു; 2 പേര്‍ക്ക് പരിക്ക്

 


ന്യൂഡെല്‍ഹി: ഉത്തര ഡെല്‍ഹിയില്‍ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മൂന്ന് നിലകെട്ടിടം തകര്‍ന്നു വീണു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയുണ്ടായ ദുരന്തത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു.

വടക്കന്‍ ഡല്‍ഹിയിലെ ബാര ഹിന്ദു റാവോ പ്രദേശത്തെ കെട്ടിടമാണ് നിലംപൊത്തിയത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് യൂണിറ്റ് അഗ്നിശമന സേനാവിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുകയാണ്. ഇടുങ്ങിയ സ്ഥലത്താണ് ആള്‍താമസമുള്ള കെട്ടിടം സ്ഥിതിചെയ്യുന്നത്.

വെള്ളിയാഴ്ച മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് 61 പേര്‍ മരിച്ചിരുന്നു. ആ സംഭവത്തിന് പിന്നാലെയാണ് രാജ്യ തലസ്ഥാനത്ത് തന്നെ പുരാതനകെട്ടിടം തകര്‍ന്നുവീണത്. നാട്ടുകാരും പോലീസും സംഭവസ്ഥലത്ത് കുതിച്ചെത്തി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തി.
ഡെല്‍ഹിയില്‍ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള 3 നിലകെട്ടിടം തകര്‍ന്നു വീണു; 2 പേര്‍ക്ക് പരിക്ക്

Also read:
മത്സ്യവില്‍പനക്കാരിയുടെ ജീവിതം വഴിമുട്ടിച്ച് സാമൂഹ്യവിരുദ്ധരുടെ പരാക്രമം

Keywords:  New Delhi, Building Collapse, National, Injured, Hospital, 150-year-old residential building collapses in north Delhi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia