ചെന്നൈ: തൂത്തുക്കുടിയിലെത്തിയ യു.എസ്. കപ്പലില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി. വിരമിച്ച നാല് ഇന്ത്യന്‍ സൈനികര്‍ അടക്കം കപ്പലിലെ 35 ജീവനക്കാരെ അറസ്റ്റുചെയ്തു. 35 എ.കെ. 47 തോക്കുകളും 6,600 തിരകളും കപ്പലില്‍ നിന്നും കണ്ടെടുത്തു. അറസ്റ്റിലായ ജീവനക്കാരെ ക്യൂ ബ്രാഞ്ച് ചോദ്യംചെയ്തു വരികാണ്.
തമിഴ്‌നാട് ക്യൂ ബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തത്. ആഗസ്റ്റ് 28ന് ഈ കപ്പല്‍ കൊച്ചിയില്‍ എത്തിയിരുന്നു. അന്ന് കപ്പലില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ കൊച്ചി വിട്ടതിന് ശേഷമാകാം കപ്പലില്‍ ആയുധങ്ങള്‍ കയറ്റിയതെന്ന് സൂചനയുണ്ട്. അതോടൊപ്പം കൊച്ചിയില്‍ കപ്പല്‍ വേണ്ടവിധം പരിശോധിച്ചിരുന്നില്ലെന്നും പരിശോധിച്ചിട്ടും ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതാണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.
യു.എസ്. ആസ്ഥാനമായ ഏജന്‍സിയുടെ കപ്പലാണിത്. ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തിന്റെ അന്വേഷണത്തിന് സി.ബി.ഐ. മുഖേന ഇന്റര്‍പോളിനെ ബന്ധപ്പെടുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദേശകാര്യ മന്ത്രാലയവും അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ കപ്പല്‍ ഏജന്‍സിയുടെ പ്രതിനിധി തൂത്തുക്കുടിയില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായതായും വിവരമുണ്ട്.
ആയുധങ്ങളെക്കുറിച്ചു വ്യക്തമായ വിവരം നല്‍കാതെ കപ്പല്‍ വിട്ടുകൊടുക്കില്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി ജി.കെ. വാസന്‍ വ്യക്തമാക്കി. ആയുധ നിയമപ്രകാരവും അനധികൃതമായി ഡീസല്‍ നിറച്ചതിനാല്‍ അവശ്യസാധന നിയമപ്രകാരവുമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY: Chennai: The Tamil Nadu police have arrested 35 crew members of an American ship detained almost a week ago for illegally entering Indian waters with a huge cache of arms and ammunition.
The MV Seaman Guard Ohio owned by US maritime security company AdvanFort was intercepted by the Coast Guard east of Tuticorin on Saturday. Its crew includes eight Indians.

Keywords: National, Chennai, Ship,American ship, Arrest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.