ആന്ധ്രയില്‍ ബസിനുതീപിടിച്ച് 40 പേര്‍ വെന്തുമരിച്ചു

 


ഹൈദരാബാദ്: വോള്‍വോ ബസിനുതീപിടിച്ച് 40 പേര്‍ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ബസ് കലുങ്കിലിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു.

ആന്ധ്രയില്‍ ബസിനുതീപിടിച്ച് 40 പേര്‍ വെന്തുമരിച്ചുമഹബൂബ് നഗര്‍ ജില്ലയിലെ ബാംഗ്ലൂര്‍ഹൈദരാബാദ് ദേശീയ പാതയിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചതിനെതുടര്‍ന്നാണ് തീപടര്‍ന്നത്. നിമിഷനേരം കൊണ്ട് ബസ് കത്തിചാമ്പലായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മരിച്ചവരെ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചാരമായി. 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 5 യാത്രക്കാരും െ്രെഡവറും ക്ലീനറും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

SUMMARY: Hyderabad: In a tragic incident, at least forty people are feared killed after a Volvo bus hit a culvert and caught fire early Wednesday morning.

Keywords: National, Obituary, Andhra Pradesh, Volvo bus, Oil tanker, Bangalore-Hyderabad highway, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia