യുവ സംവിധായകന് ആഷിഖ് അബുവും റിമ കല്ലിങ്കലും തമ്മിലുള്ള വിവാഹം നവംബര്‍ ആദ്യത്തില്‍ തന്നെയുണ്ടാകം. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ആഷിക് അബു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ആഷിഖ് അബുവിനെയും റിമ കല്ലിങ്കലിനെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പ് കോളങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. എന്നാല്‍ എവിടെ വെച്ചാണ് വിവാഹം നടക്കുക എന്ന വ്യക്തമായ സൂചന അബു നല്‍കിയില്ല.
റിമയുമായുള്ള പ്രണയം തന്റെ ഫെയ്സ് ബുക്കിലൂടെയാണ് അബു പരസ്യമാക്കിയത്. അബുവിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ റിമ ആദ്യം തള്ളിക്കളഞ്ഞെങ്കിലും പിന്നീട് തുറന്നുസമ്മതിക്കുകയായിരുന്നു. വിവാഹം 2014 ല്‍ ഉണ്ടാകുമെന്നായിരുന്നു നേരത്ത അറിയിച്ചിരുന്നത്. ഒരു പ്രമുഖ വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് റിമ അബുവുമായുള്ള പ്രണയം തുറന്നു പറഞ്ഞത്.
ഇതിനിടയില്‍ അബുവുമായുള്ള വിവാഹം കഴിഞ്ഞെന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം ആഷിഖ് തന്നെ നിഷേധിച്ചു രംഗത്തു വന്നു. '22 ഫീമെയില്‍ കോട്ടയ'ത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ആഷിഖ് അബുവിന്റെയും റിമാ കല്ലിങ്കലിന്റെയും പ്രണയാരംഭം.
നേരത്തെ യുവനടന് ആസിഫലിയെയും റിമയെയും ചുറ്റിപ്പറ്റി ഗോസിപ്പുകളുണ്ടായിരുന്നു. ആസിഫലിയുമായി റിമ പ്രണയത്തിലാണെന്നായിരുന്നു അത്. എന്നാല്‍ ഇത് നിഷേധിച്ച റിമ താന്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് കേള്‍ക്കുമ്പോള്‍ തമാശയാണ് തോന്നുന്നതെന്നായിരുന്നു പ്രതികരിച്ചത്.
ആഷിഖ് അബുവിലും ആസിഫലിയിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല റിമയെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍. യുവനടന് ഫഹദ് ഫാസിലുമായി റിമ പ്രണയത്തിലാണെന്ന വാര്‍ത്ത ചൂടപ്പം പോലെയാണ് വിറ്റുപോയത്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിനിടയില്‍ തന്നെയായിരുന്നു ഇരുവരും പ്രണയ ജോഡികളായെന്ന വാര്‍ത്ത പരന്നത്. ഈ ഗോസിപ്പും റിമ നിഷേധിക്കാന്‍ മടികാണിച്ചില്ല. സിനിമകള്‍ കണ്ട് കണ്ണീരൊഴുക്കുന്ന വളരെ സെന്‍സിറ്റീവായ പെണ്‍കുട്ടിയാണ് താനെന്നും പ്രണയത്തെ മൂടിവയ്ക്കാന്‍ തനിക്ക് കഴിയില്ലെന്നും ഫഹദിനോട് പ്രണയമുണ്ടെങ്കില്‍ അത് തുറന്നു പറയുമെന്നുമായിരുന്നു റിമയുടെ പ്രതികരണം.
ഏതായാലും ഗോസിപ്പു കോളങ്ങളെ വെല്ലിവിളിച്ച് അബുവുമായുള്ള വിവാഹം ധൃതിയില്‍ നടത്താനുള്ള ഒരുക്കത്തിലാണ് റിമ.

Keywords : Entertainment, Rima Kallingal, Marriage, Ashiq Abu, Gossip, Love, Family, Movie, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.