ദുബൈ: ദുബൈയില്‍ ഏഷ്യക്കാരിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. സുഹൃത്തായ പ്ലമ്പര്‍ അബോര്‍ഷന്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവതി കൊല്ലപ്പെട്ടത്. കുറ്റകൃത്യം നടന്ന് അഞ്ചുദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
റഫാ ഏരിയയിലെ ഫ്‌ലാറ്റിന്റെ വാതില്‍ തകര്‍ത്താണ് പോലീസ് അകത്തുകടന്നത്. മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് വാച്ച്മാനാണ് വിവരം പോലീസില്‍ അറിയിച്ചത്. 20 വയസിനടുത്ത് പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ അബോര്‍ഷനിടയിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സംഘമാണ് ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്തിരുന്നതെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഏഷ്യക്കാരെ പോലീസ് അറസ്റ്റുചെയ്തു. ഇവരും കൊലപാതകത്തില്‍ പങ്കാളികളായതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
അവിഹിതബന്ധത്തിലൂടെയാണ് യുവതി ഗര്‍ഭം ധരിച്ചത്. യുവതിയുടെ മരണത്തെതുടര്‍ന്ന് അബോര്‍ഷന് നേതൃത്വം നല്‍കിയ പ്ലമ്പറും സഹായികളായ രണ്ട് പേരും രാജ്യം വിട്ടതായി അറസ്റ്റിലായവര്‍ മൊഴി നല്‍കി.
മൂര്‍ച്ചയേറിയ കത്തിയുപയോഗിച്ച് പ്ലമ്പര്‍ ഭ്രൂണത്തെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കത്തി ഗര്‍ഭപാത്രത്തില്‍ കൊള്ളുകയും തുടര്‍ന്നുണ്ടായ രക്തസ്രാവത്തില്‍ യുവതി മരിക്കുകയുമായിരുന്നു. മൂന്നുപേര്‍ ചേര്‍ന്നാണ് യുവതിയെ അബോര്‍ഷനു വിധേയയാക്കിയത്. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. എന്നാല്‍ യുവതി രക്തം വാര്‍ന്ന് മരിച്ചതോടെ മൂവരും അന്ന് തന്നെ രാജ്യം വിട്ടു. ഇവരെ പിടികൂടാനായി പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.
കൊല്ലപ്പെട്ട യുവതി കഴിഞ്ഞ ഒന്നര വര്‍ഷമായി ദുബൈയില്‍ അനധികൃതമായി താമസിച്ചുവരികയായിരുന്നു.
SUMMARY: An Asian girl was found dead in her flat in Dubai nearly five days after a plumber tried to abort her and police said the girl’s death was associated with a vice ring.
Keywords: Gulf news, Obituary, Murder, Asian woman, Abortion, Plumber, Prostitution ring, UAE, Dubai, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.