സിനിമാ നടീ-നടന്‍മാരാകാന്‍ ആഗ്രഹിച്ചവരെ പറ്റിച്ച് നിര്‍മാതാവ് ലക്ഷങ്ങള്‍ തട്ടി
Oct 23, 2013, 10:55 IST
കോഴിക്കോട്: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നിര്‍മാതാവിനെതിരെ പോലീസ് കേസെടുത്തു.
കുടുംബസമേതം, ഗജകേസരി യോഗം, മിമിക്‌സ് പരേഡ്, കുണുക്കിട്ട കോഴി തുടങ്ങിയ ഹിറ്റ് സിനിമകള്‍ നിര്‍മിച്ചശേഷം കളംവിട്ട ചങ്ങനാശേരി സ്വദേശി സിംപിള്‍ ബഷീറിനെതിരെയാണ് കസബ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.
സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് ഒരു ലക്ഷം രൂപ വാങ്ങിയെന്നു കാട്ടി മലപ്പുറം താണിക്കല്‍ സ്വദേശി സുരേഷ് ബാബു(40)വിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ക്ലോസ് ഫ്രണ്ട്‌സ് എന്ന പേരിലെടുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് തമിഴ് നിര്‍മാതാവ് കസ്തൂരിരാജയാണെന്നും അതില്‍ അവസരം നല്‍കുമെന്നും പറഞ്ഞ് സുരേഷ് ബാബുവിന്റെ കയ്യില്‍ നിന്നും ബഷീര്‍ പണം വാങ്ങിയിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ സിനിമയുടെ ഓഡിഷനും കൊച്ചിയിലെ ഹോട്ടലില്‍ പൂജയും നടന്നിരുന്നു. കേന്ദ്രമന്ത്രിയടക്കം ഒട്ടേറെ പ്രമുഖരാണ് പൂജയിലും ഓഡിഷനിലും പങ്കെടുത്തത്.
2012 ജനുവരി ഒന്നിനാണ് കോഴിക്കോട്ടെ ഹോട്ടലില്‍ സിനിമയുടെ ഓഡിഷന്‍ നടന്നത്. അന്ന് പ്രതിഫലം അടക്കം തിരിച്ചു തരാമെന്നു വാക്കു നല്‍കി സിംപിള്‍ ബഷീര്‍ ഒരു ലക്ഷം രൂപയാണ് സുരേഷ് ബാബുവിനോട് ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. ആറു മാസം കഴിഞ്ഞിട്ടും ഷൂട്ടിങ് തുടങ്ങാത്തതിനാല്‍ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പണം നല്‍കിയവര്‍ ബഷീറിനെ സമീപിച്ചു.
എന്നാല്‍ കസ്തൂരിരാജ സംവിധായക സ്ഥാനത്തു നിന്നു മാറിയതാണ് സിനിമയുടെ ഷൂട്ടിംഗ് വൈകുന്നതെന്നും പുതിയ സംവിധായകനെ കണ്ടെത്തിയിട്ടുണ്ടെന്നും ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നും പറഞ്ഞ് ബഷീര്‍ മുങ്ങുകയായിരുന്നു .
ഒരു വര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ ഷൂട്ടിംഗ് നടക്കാത്ത സാഹചര്യത്തിലാണ് സുരേഷ് ബാബു ഉള്‍പെടെയുള്ളവര്‍ പോലീസില്‍ പരാതി നല്‍കിയത്. സ്വദേശമായ ചങ്ങനാശേരിയിലും സിംപിള്‍ ബഷീറിനെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ടെന്നാണ് അന്വേഷണത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
Also Read:
കായികാധ്യാപികയെ മറ്റൊരധ്യാപിക കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി
Keywords: Producer, Simple Basheer,Kozhikode, Cinema, Police, Cheating, Complaint, Case, Director, Hotel, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.