ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജ് വന്‍ ഹിറ്റ്

 


കൊച്ചി: പുതിയ പാട്ട് റിലീസ് ചെയ്ത് ഹിറ്റാകുന്നതിന് മുമ്പ് തന്നെ പുതുമുഖ പിന്നണി ഗായിക ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജ് വന്‍ഹിറ്റ്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പേജിന്റെ ലൈക്ക് 63,000 കവിഞ്ഞു. ഒക്ടോബര്‍ 17 നാണ് പേജ് തുടങ്ങിയത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആയിരം ലൈക്കുകളാണ് ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജിലേക്ക് ഒഴുകിയത്. ഇത് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ 63,000ല്‍ എത്തി.

ഒഫീഷ്യല്‍ എന്ന് കാട്ടിയുള്ളതാണ് പേജ് എങ്കിലും ചന്ദ്രലേഖയുമായി ബന്ധമുള്ളവര്‍ തന്നെയാണോ പേജ് തുടങ്ങിയതെന്നത് വ്യക്തമല്ല. സിനിമയില്‍ ചന്ദ്രലേഖ ആദ്യ ഗാനത്തിന്റെ റിക്കാര്‍ഡിംഗ് നടന്ന ദിവസം തന്നെയാണ് പേജ് തുടങ്ങിയത്. കഴിഞ്ഞ ദിവസം കൊച്ചിയിലാണ് ഗാനത്തിന്റെ റിക്കോഡിംഗ് നടന്നത്. മിലന്‍ ജലീല്‍ നിര്‍മിക്കുന്ന 'ലൗ സ്‌റ്റോറി' എന്ന സിനിമയിലൂടെയാണ് ചന്ദ്രലേഖ ചലചിത്ര പിന്നണ ഗാന രംഗത്ത് കാലെടുത്തുവെച്ചത്.

പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര സ്വദേശിനിയായ ചന്ദ്രലേഖ ആലപിച്ച രാജഹംസമേ... എന്ന ഗാനത്തിന്റെ വീഡിയോ യുട്യൂബില്‍ വന്‍ ഹിറ്റായതോടെയാണ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ഒരുവര്‍ഷം മുമ്പാണ് ഭര്‍തൃ സഹോദരന്‍ ദര്‍ശൻ ചന്ദ്രലേഖ വീട്ടിനകത്ത് കൈക്കുഞ്ഞുമൊത്ത് പാടുന്ന വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തത്.

ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജ് വന്‍ ഹിറ്റ്

Keywords: Facebook page for Chandralekha, Entertainment, Facebook, Kochi, Woman, House Wife, Pathanamthitta, Chandralekha Singing Rajahamsame, Kerala housewife becomes famous via her viral YouTube song, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia