കണ്ണൂരില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്ക്

 


കണ്ണൂര്‍: എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിക്ക്. കല്ലേറില്‍ തകര്‍ന്ന കാറിന്റെ ചില്ല് മുഖ്യമന്ത്രിയുടെ മുഖത്തേക്ക് തെറിക്കുകയായിരുന്നു. കണ്ണൂര്‍ പോലീസ് മൈതാനത്ത് സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് നേരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതും പിന്നീട് കല്ലേറുണ്ടായതും.

കണ്ണൂരില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്ക്മുഖത്ത് രണ്ടിടങ്ങളിലായാണ് ചില്ല് തെറിച്ചു വീണത്. പരിപാടിയുടെ തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ ചടങ്ങ് സി.പി.എം ജില്ലാ പ്രസിഡണ്ട് പി. ജയരാജന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. കല്ലെറിഞ്ഞ സംഭവത്തില്‍ ഏതാനും പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടി തടയുമെന്ന് നേരത്തെ എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് മുഖ്യമന്ത്രി പരിപാടിക്കെത്തിയത്.


Also Read: 
മംഗലാപുരത്ത് വീണ്ടും സ്വര്‍ണവേട്ട; 57 പവന്‍ സ്വര്‍ണവുമായി കാസർകോട് സ്വദേശി അറസ്റ്റില്‍

Keywords: Kannur, Chief Minister, Oommen Chandy, Stone Pelting, Injured, LDF, Kerala, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia