സിനിമയിലെ വിവാദ രംഗം: നടി ദീപികാ പദുക്കോണ്‍ ചീമുട്ടയേറില്‍ നിന്നും രക്ഷപ്പെട്ടു

 


അഹമ്മദാബാദ്: സിനിമയിലെ വിവാദ രംഗത്തിനെതിരെ പ്രതികരിക്കാന്‍ ചീമുട്ടയും തക്കാളിയുമായി കാത്തുനിന്നവരില്‍ നിന്നും ബോളിവുഡ് സുന്ദരി ദീപികാ പദുക്കോണ്‍ രക്ഷപ്പെട്ടത് തലനാഴികയ്ക്ക്. അഹമ്മദാബാദില്‍ ഗര്‍ബ ദന്തിയ നൃത്ത ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ദീപികയ്‌ക്കെതിരെ ഒരു സംഘം പ്രതിഷേധക്കാര്‍ ചീമുട്ടയും തക്കാളിയുമായി സംഘടിച്ചത്.

ദീപികയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ രാംലീലയിലെ വിവാദമായ ചില രംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ തക്കാളി-ചീമുട്ട ഏറ് നടത്താന്‍ തയ്യാറെടുത്തത്. എന്നാല്‍ വിവാദ രംഗങ്ങള്‍ മാറ്റിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചതോടെ പ്രതിഷേധക്കാര്‍ പിന്തിരിയുകയായിരുന്നു.

സിനിമയിലെ വിവാദ രംഗം: നടി ദീപികാ പദുക്കോണ്‍ ചീമുട്ടയേറില്‍ നിന്നും രക്ഷപ്പെട്ടു

സഞ്ജയ് ലീലാ ബന്‍സാലിയാണ് രാംലീല സംവിധാനം ചെയ്തത്. ചിത്രം തുടക്കത്തില്‍ തന്നെ വിവാദത്തില്‍ പെട്ടിരുന്നു. നവംബര്‍ 15 നാണ് ചിത്രത്തിന്റെ റിലീസിങ് തീരുമാനിച്ചിരിക്കുന്നത്. 35 കോടി രൂപ ചിലവില്‍ നിര്‍മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ രണ്‍ബീര്‍ സിംഗാണ് നായകന്‍.
SUMMARY: When Deepika Padukone got ready to attend the ongoing garba festivities in Ahmedabad, little did she imagine what was in store for her. Eggs and tomatoes! A group of protesters had gathered on the garba grounds to agitate against her upcoming film, Ram-Leela for some allegedly controversial content.

Keywords : Ahmedabad, Entertainment, Film, Egg, Tomato, Deepika Padukone, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia