ഇറാനില്‍ 16 വിമതരെ തൂക്കിലേറ്റി

 


ടെഹ്‌റാന്‍: സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഇറാനില്‍ 16 വിമതരെ തൂക്കിലേറ്റി. ദക്ഷിണപൂര്‍വ ഇറാനില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു 14 സൈനികര്‍ കൊല്ലപ്പെട്ടത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിമതരെ തൂക്കിക്കൊന്നത്.

തൂക്കിലേറ്റിയവര്‍ക്ക് സൈനികരെ വധിച്ച സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ എതിര്‍ക്കുന്ന തീവ്രവാദികളാണ് സൈനികരെ വധിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

ഇറാനില്‍ 16 വിമതരെ തൂക്കിലേറ്റിഅതേസമയം അതിര്‍ത്തി കടന്ന് പാകിസ്താനില്‍ നിന്നെത്തിയവരാണ് ആക്രമണം നടത്തിയതെന്നും ഇതിനു ശേഷം സംഘം പാകിസ്താനിലേക്ക് തന്നെ മടങ്ങിയെന്നും ഇറാനിലെ ദേശീയ ചാനല്‍ റിപോര്‍ട്ട് ചെയ്തു. ഇതിനിടെ തൂക്കിക്കൊന്നവരെ നേരത്തെ വിചാരണ പൂര്‍ത്തിയാക്കി കുറ്റക്കാരെന്ന് കണ്ടെത്തിയതാണെന്ന് മറ്റൊരു ചാനല്‍ റിപോര്‍ട്ട് ചെയ്തു.


SUMMARY: Iran hanged 16 "rebels" of an unspecified armed group Saturday in retaliation for the death of 14 border guards in clashes near the frontier with Pakistan, a semi-official news agency reported.
The executions took place hours after rebels ambushed the border guards near the town of Saravan in southeast Iran, Fars agency quoted local judicial official Mohammad Marzieh as saying.

Keywords : Iran, Execution, Soldiers, Killed, World, 16 rebels, Border, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia